14 വര്ഷങ്ങള്ക്ക് ശേഷം കേരളത്തിലെത്തി ദളപതി വിജയ്. വെങ്കട് പ്രഭു ഒരുക്കുന്ന ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം'(ഗോട്ട്) എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനാണ് താരം എത്തിയത്. താരത്തിന് വൻ വരവേൽപ്പാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ആരാധകര് ഒരുക്കിയത്. വിജയിയുടെ വരവ് പ്രമാണിച്ച് വിമാനത്താവളത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ കൂട്ടിയിരുന്നു. വിജയുടെ വരവറിഞ്ഞ് രാവിലെ മുതലെ ആയിരക്കണക്കിന് ആരാധകർ വിമാനത്താവളത്തിലേക്ക് ഒഴുകുകയായിരുന്നു. എന്നാൽ വിമാനത്താവളത്തിൽ എത്തിയ താരത്തെ പുറത്തിറക്കാൻ ആകാതെ സുരക്ഷാ ഉദ്യോഗസ്ഥര് ബുദ്ധിമുട്ടി. ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് വിജയിയെ പുറത്തേക്ക് എത്തിച്ചത്.
ചിത്രത്തിൻ്റെ ക്ലെെമാക്സ് രംഗങ്ങൾ തിരുവനന്തപുരത്ത് വെച്ച് ചിത്രീകരിക്കും. ഗ്രീൻഫീൽഡ് സ്റ്റേഡിയം, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങളിൽ ചിത്രീകരണമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.തിരുവനന്തപുരത്ത് ആദ്യമായി ചിത്രീകരിക്കുന്ന വിജയ് ചിത്രമെന്ന പ്രത്യേകതയും ഗോട്ടിനുണ്ട്.
14 വര്ഷം മുന്പ് കാവലന്റെ ചിത്രീകരണത്തിനാണ് വിജയ് അവസാനം കേരളത്തില് എത്തിയത്. അതിന് ശേഷം പല സന്ദര്ഭങ്ങളിലും വിജയ് കേരളത്തിലെത്തും എന്ന ഊഹാപോഹങ്ങള് ഉയര്ന്നിരുന്നെങ്കിലും അത് യാഥാര്ഥ്യമാവാന് നീണ്ട കാത്തിരിപ്പ് വേണ്ടി വന്നു
ടൊവിനോ തോമസ് പ്രധാന വേഷത്തില് എത്തി അനുരാജ് മനോഹര് സംവിധാനം ചെയ്ത പൊളിറ്റിക്കല് സോഷ്യോ ത്രില്ലറായ നരിവേട്ട എങ്ങും വൻ…
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ധ്യാൻ ശ്രീനിവാസനെ നായകനാക്കി ബിനുൻരാജ് സംവിധാനം ചെയ്യുന്ന 'ഒരു വടക്കൻ തേരോട്ടം' എന്ന ചിത്രത്തിൻ്റെ…
മലയാള സിനിമയിലെ പ്രഗത്ഭനായ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം നരിവേട്ട റിലീസിന് ഒരുങ്ങുന്നു. മേയ് 23 ന് ആഗോള…
വീണ്ടും റാപ്പർ വേടൻ സിനിമയിൽ പാടുന്നു. അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ടയിലാണ് വേടൻ പാടുന്നത്. 'വാടാ വേടാ..' എന്ന…
അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…
This website uses cookies.