മലയാള സിനിമയിലെ എക്കാലത്തേയും ഏറ്റവും വലിയ ആഗോള ഗ്രോസ്സർ എന്ന പദവി കുറച്ചു ദിവസങ്ങൾക്ക് മുമ്പ് സ്വന്തമാക്കിയ മഞ്ഞുമ്മൽ ബോയ്സിന് ഇപ്പോഴിതാ മറ്റൊരു റെക്കോർഡ് കൂടി. 200 കോടി രൂപ ആഗോള ഗ്രോസ് നേടുന്ന ആദ്യ മലയാള ചിത്രം എന്ന റെക്കോർഡ് ആണ് ഇപ്പോൾ മഞ്ഞുമ്മൽ ബോയ്സ് നേടിയത്. മഞ്ഞുമ്മൽ ബോയ്സ്, 2018(175 കോടി) , പുലി മുരുകൻ(143 കോടി), ലൂസിഫർ (128 കോടി), പ്രേമലു (115 കോടി) എന്നിവയാണ് ഇപ്പോൾ നിലവിൽ മലയാള സിനിമയിലെ ഓൾ ടൈം ടോപ് 5 ആഗോള ഗ്രോസ്സറുകൾ. ഈ ചിത്രങ്ങളാണ് മലയാളത്തിൽ നിന്ന് 100 കോടിക്ക് മുകളിൽ തീയേറ്റർ ഗ്രോസ് നേടിയ 5 ചിത്രങ്ങൾ. കേരളാ ഗ്രോസ് 60 കോടി പിന്നിട്ട മഞ്ഞുമ്മൽ ബോയ്സ് വിദേശത്തു നിന്നും ഏകദേശം 70 കോടി പിന്നിട്ടിരുന്നു. ഇത് കൂടാതെ റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്നും ഈ ചിത്രം 70 കോടി ഗ്രോസിലേക്കാണ് കുതിക്കുന്നത്.
തമിഴ്നാട് നിന്ന് മാത്രം 50 കോടി ഗ്രോസ് നേടിയ ഈ ചിത്രം കർണാടകയിൽ നിന്ന് 10 കോടി നേടുന്ന ആദ്യ മലയാള ചിത്രവുമായി മാറി. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു, ചന്തു സലീംകുമാർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തത് ചിദംബരമാണ്. ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ഈ സർവൈവൽ ത്രില്ലർ ചിത്രം നിർമ്മിച്ചത്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.