Thala's Mass reply to Thalaivar; Viswasam trailer dialogue trending
കുറച്ചു ദിവസം മുൻപാണ് സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായി എത്തുന്ന പേട്ട എന്ന കാർത്തിക് സുബ്ബരാജ് ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്തത് . തലൈവർ രജനികാന്തിന്റെ മാസ്സ് ഡയലോഗുകളാലും ആക്ഷൻ രംഗങ്ങളാലും സമൃദ്ധമായ ഒരു കിടിലൻ ട്രൈലെർ ആയിരുന്നു പേട്ട ടീം ഇറക്കിയത്. പൊങ്കൽ റിലീസ് ആയി എത്തുന്ന പേട്ട മൽസരിക്കാൻ പോകുന്നത് തല അജിത് നായകനായി എത്തുന്ന ശിവ ചിത്രമായ വിശ്വാസവും ആയാണ്. ഒരുപാട് നാളുകൾക്കു ശേഷമാണു തമിഴ് നാട്ടിൽ ഇത്ര വലിയ ഒരു താര യുദ്ധം ബോക്സ് ഓഫീസിൽ നടക്കാൻ പോകുന്നത്. ആ പോരാട്ടം ഇപ്പോൾ ചിത്രങ്ങളുടെ ട്രെയ്ലറിൽ വരെ എത്തി കഴിഞ്ഞു. ഇന്ന് റിലീസ് ചെയ്ത വിശ്വാസത്തിന്റെ ട്രെയിലറിലെ ക്ലോസിങ് ഡയലോഗ് പേട്ട ട്രെയിലറിലെ രജനികാന്ത് ഡയലോഗിന് ഉള്ള മറുപടി പോലെ ആണ് ചേർത്തിരിക്കുന്നത്.
ആ രണ്ടു ഡയലോഗുകളും ചേർത്ത ഒരു ട്രോൾ വീഡിയോ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു. തലൈവർക്കു തലയുടെ കിടിലൻ മാസ്സ് മറുപടി എന്നും പൊങ്കൽ പോരാട്ടം ഇപ്പോഴേ ആരംഭിച്ചു കഴിഞ്ഞു എന്നുമാണ് ആരാധകർ പറയുന്നത്. ഭാര്യയും കുട്ടികളും ഒക്കെ ഉണ്ടെങ്കിൽ വേഗം തന്റെ മുന്നിൽ നിന്നും രക്ഷപെട്ടോളാൻ ആണ് രജനികാന്തിന്റെ കഥാപാത്രം പെട്ടയുടെ ട്രൈലറിൽ പറയുന്നത് എങ്കിൽ, തന്റെ പേരും വിലാസവും ഭാര്യയുടെയും മകളുടെയും പേരും പറഞ്ഞിട്ട് ധൈര്യം ഉണ്ടേൽ ഒറ്റയ്ക്ക് ഒറ്റ വാടാ എന്നാണ് തല അജിത്തിന്റെ കഥാപാത്രം വിശ്വാസം ട്രൈലറിന്റെ അവസാനം പറയുന്നത്. ഏതായാലും ഗംഭീര പ്രതികരണം നേടി ഈ ട്രൈലെർ യൂട്യൂബ് റെക്കോർഡുകൾ സൃഷ്ടിച്ചു മുന്നോട്ടു പോവുകയാണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.