[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മെഗാഹിറ്റ് ചിത്രം അഖണ്ഡയുടെ രണ്ടാം ഭാഗം വരുന്നു; ഉറപ്പ് തന്ന് ബാലയ്യ

കഴിഞ്ഞ വർഷം ഡിസംബറിൽ റിലീസ് ചെയ്ത് സൂപ്പർ വിജയം നേടിയ, തെലുങ്കു സൂപ്പർ താരം നന്ദമൂരി ബാലകൃഷ്ണ എന്ന ബാലയ്യയുടെ ബിഗ് ബഡ്ജറ്റ് ചിത്രമാണ് അഖണ്ഡ. ബോക്സ് ഓഫീസിൽ ആദ്യമായി ബാലയ്യക്ക് നൂറു കോടി കളക്ഷൻ നേടിക്കൊടുത്ത ചിത്രമെന്ന പ്രത്യേകതയും അഖണ്ഡക്കുണ്ട്. ഒരു മാസ്സ് ആക്ഷൻ എന്റെർറ്റൈനെർ ആയൊരുക്കിയ അഖണ്ഡ, സിംഹ, ലെജൻഡ് എന്നീ ചിത്രങ്ങൾക്ക് ശേഷം ബാലയ്യ- ബോയപ്പട്ടി ശ്രീനു ടീം ഒന്നിച്ച ചിത്രം കൂടിയായിരുന്നു. ഈ കൂട്ടുകെട്ടിന് ഹാട്രിക്ക് വിജയം നേടിക്കൊടുത്ത അഖണ്ടയിൽ ബാലയ്യ കൂടാതെ പ്രഘ്യാ ജൈസ്വാൾ, ശ്രീകാന്ത് എന്നിവരും നിർണ്ണായകമായ വേഷങ്ങൾ ചെയ്തിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം വരുമെന്ന് ഉറപ്പ് തന്നിരിക്കുകയാണ് ബാലയ്യ. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായി എന്നും പ്രൊഡക്ഷൻ എന്ന് തുടങ്ങണമെന്ന് വൈകാതെ തീരുമാനിക്കുമെന്നും അദ്ദേഹം പറയുന്നു. ദ്വാരക ക്രിയേഷൻസിന്റെ ബാനറിൽ മിര്യാല രവിന്ദർ റെഡ്ഢിയാണ് അഖണ്ഡ എന്ന ചിത്രം നിർമ്മിച്ചത്.

ബാലയ്യയുടെ കിടിലൻ ആക്ഷൻ രംഗങ്ങളും തമൻ എസ് ഒരുക്കിയ സംഗീതവുമാണ് അഖണ്ഡയുടെ ഹൈലൈറ്റുകൾ എന്നാണ് പ്രേക്ഷകരും നിരൂപകരും അഭിപ്രായപ്പെട്ടത്. ഒറ്റിറ്റി റിലീസിന് ശേഷവും, ഏറ്റവും കൂടുതൽ കാഴ്ചക്കാരെ ലഭിച്ച ബാലയ്യ ചിത്രമായി അഖണ്ഡ മാറിയിരുന്നു. രാഷ്ട്രീയവും സാമൂഹികവുമായി നിരവധി വെല്ലുവിളികൾ നേരിടുന്ന കഥാപാത്രമായാണ് രണ്ടാം ഭാഗത്തിൽ അഖണ്ഡ എത്തുക എന്നാണ് സൂചന. ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്ത വീരസിംഹ റെഡ്ഢി ആണ് ബാലയ്യയുടെ അടുത്ത റിലീസ്. മാസ്സ് ആക്ഷൻ ചിത്രമായി ഒരുക്കിയ വീര സിംഹ റെഡ്‌ഡി ഈ വരുന്ന ജനുവരിയിൽ സംക്രാന്തി റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തും.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 hour ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

6 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.