[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ആരാണ് അൽഫോൻസ് പുത്രൻ?; തമിഴ് സിനിമാ പ്രേമിയുടെ ചോദ്യത്തിന് മാസ്സ് മറുപടിയുമായി അൽഫോൻസ് പുത്രൻ

സൂപ്പർ ഹിറ്റ് മലയാള സംവിധായകൻ അൽഫോൻസ് പുത്രൻ തന്റെ മൂന്നാമത്തെ ചിത്രവുമായി പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. നേരം, പ്രേമം എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം അൽഫോൻസ് പുത്രൻ ഒരുക്കിയ ചിത്രമാണ് ഗോൾഡ്. പ്രേമത്തിലൂടെ തെന്നിന്ത്യ മുഴുവൻ പ്രശസ്തനായ അൽഫോൻസ് ഏഴ് വർഷങ്ങൾക്കു ശേഷം ഒരുക്കിയ ചിത്രമാണ് ഗോൾഡ്. പൃഥ്വിരാജ് സുകുമാരൻ, നയൻ‌താര എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഗോൾഡ് ഈ വരുന്ന ഡിസംബർ ഒന്നിന് മലയാളത്തിലും തമിഴിലുമായി റിലീസ് ചെയ്യും. ഇപ്പോഴിതാ ഗോൾഡിന്റെ ഒരു തമിഴ് പ്രമോഷൻ പോസ്റ്റിന് താഴെ ഈ അൽഫോൻസ് പുത്രൻ ആരാണെന്ന് ചോദിച്ചു കമന്റ് ചെയ്ത ഒരു തമിഴ് സിനിമാ പ്രേമിക്കു അൽഫോൻസ് പുത്രൻ തന്നെ മറുപടി നൽകിയിരിക്കുകയാണ്. ഇൻസ്റാഗ്രാമിലാണ് അൽഫോൻസ് പുത്രൻ തന്റെ മാസ്സ് മറുപടി നൽകിയത്.

എന്റെ സിനിമ സിനിമ റിലീസ് ചെയ്യുന്ന ദിവസം തീയേറ്ററിൽ വന്നാൽ ഞാൻ ആരാണെന്നു മനസ്സിലാവും എന്നാണ് അൽഫോൻസ് കുറിച്ച മറുപടി. ഏത് തരത്തിലുള്ള ചിത്രമാണെന്ന് വെളിവാക്കുന്ന ടീസറോ, ട്രെയ്‌ലറോ, ഗാനങ്ങളോ ഒന്നും റിലീസ് ചെയ്യാതിരുന്നിട്ടും ഗോൾഡിന് ഇത്രയും ഹൈപ്പ് വന്നത് ഇതൊരു അൽഫോൻസ് പുത്രൻ ചിത്രമായത് കൊണ്ടാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ. സുപ്രിയ മേനോൻ എന്നിവർ നിർമ്മിച്ച ഗോൾഡ് രചിച്ചിരിക്കുന്നതും അൽഫോൻസ് പുത്രനാണ്. വമ്പൻ താരനിരയണിനിരക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ്, കളർ ഗ്രേഡിംഗ്, സംഘട്ടന സംവിധാനം എന്നിവ നിർവ്വഹിച്ചതും അൽഫോൻസ് പുത്രനാണ്. രാജേഷ് മുരുകേശനാണ് ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 hour ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

6 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.