കഴിഞ്ഞ വർഷം ഡിസംബറിൽ റിലീസ് ചെയ്ത് സൂപ്പർ വിജയം നേടിയ, തെലുങ്കു സൂപ്പർ താരം നന്ദമൂരി ബാലകൃഷ്ണ എന്ന ബാലയ്യയുടെ ബിഗ് ബഡ്ജറ്റ് ചിത്രമാണ് അഖണ്ഡ. ബോക്സ് ഓഫീസിൽ ആദ്യമായി ബാലയ്യക്ക് നൂറു കോടി കളക്ഷൻ നേടിക്കൊടുത്ത ചിത്രമെന്ന പ്രത്യേകതയും അഖണ്ഡക്കുണ്ട്. ഒരു മാസ്സ് ആക്ഷൻ എന്റെർറ്റൈനെർ ആയൊരുക്കിയ അഖണ്ഡ, സിംഹ, ലെജൻഡ് എന്നീ ചിത്രങ്ങൾക്ക് ശേഷം ബാലയ്യ- ബോയപ്പട്ടി ശ്രീനു ടീം ഒന്നിച്ച ചിത്രം കൂടിയായിരുന്നു. ഈ കൂട്ടുകെട്ടിന് ഹാട്രിക്ക് വിജയം നേടിക്കൊടുത്ത അഖണ്ടയിൽ ബാലയ്യ കൂടാതെ പ്രഘ്യാ ജൈസ്വാൾ, ശ്രീകാന്ത് എന്നിവരും നിർണ്ണായകമായ വേഷങ്ങൾ ചെയ്തിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം വരുമെന്ന് ഉറപ്പ് തന്നിരിക്കുകയാണ് ബാലയ്യ. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായി എന്നും പ്രൊഡക്ഷൻ എന്ന് തുടങ്ങണമെന്ന് വൈകാതെ തീരുമാനിക്കുമെന്നും അദ്ദേഹം പറയുന്നു. ദ്വാരക ക്രിയേഷൻസിന്റെ ബാനറിൽ മിര്യാല രവിന്ദർ റെഡ്ഢിയാണ് അഖണ്ഡ എന്ന ചിത്രം നിർമ്മിച്ചത്.
ബാലയ്യയുടെ കിടിലൻ ആക്ഷൻ രംഗങ്ങളും തമൻ എസ് ഒരുക്കിയ സംഗീതവുമാണ് അഖണ്ഡയുടെ ഹൈലൈറ്റുകൾ എന്നാണ് പ്രേക്ഷകരും നിരൂപകരും അഭിപ്രായപ്പെട്ടത്. ഒറ്റിറ്റി റിലീസിന് ശേഷവും, ഏറ്റവും കൂടുതൽ കാഴ്ചക്കാരെ ലഭിച്ച ബാലയ്യ ചിത്രമായി അഖണ്ഡ മാറിയിരുന്നു. രാഷ്ട്രീയവും സാമൂഹികവുമായി നിരവധി വെല്ലുവിളികൾ നേരിടുന്ന കഥാപാത്രമായാണ് രണ്ടാം ഭാഗത്തിൽ അഖണ്ഡ എത്തുക എന്നാണ് സൂചന. ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്ത വീരസിംഹ റെഡ്ഢി ആണ് ബാലയ്യയുടെ അടുത്ത റിലീസ്. മാസ്സ് ആക്ഷൻ ചിത്രമായി ഒരുക്കിയ വീര സിംഹ റെഡ്‌ഡി ഈ വരുന്ന ജനുവരിയിൽ സംക്രാന്തി റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തും.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
This website uses cookies.