[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ബോളിവുഡിനെയും ഹോളിവുഡിനെയും മറികടന്ന് തെലുങ്ക് സിനിമ; ആദ്യദിന കളക്ഷനില്‍ ഇന്ത്യയില്‍ ഒന്നാമത്..!

കോവിഡ് പ്രതിസന്ധി ഇന്ത്യയിലെ തീയേറ്റർ വ്യവസായത്തെ ബാധിച്ചിട്ടു ഇപ്പോൾ ഏകദേശം ഒന്നര വർഷം കഴിയുന്നു. അതിനിടയിൽ തീയേറ്റർ റിലീസ് ആയി എത്തിയത് തന്നെ വളരെ ചുരുക്കം ചിത്രങ്ങളാണ്. അതിൽ തന്നെ വിജയ് ചിത്രമായ മാസ്റ്റർ പോലത്തെ ചിത്രങ്ങൾ മാറ്റി നിർത്തിയാൽ മറ്റു ചിത്രങ്ങൾക്കൊന്നും വലിയ രീതിയിൽ ചലനം സൃഷ്‌ടിക്കാനോ പ്രേക്ഷകരെ തീയേറ്ററുകളിലേക്കു കൊണ്ട് വരാനോ സാധിച്ചിട്ടില്ല. എന്നാൽ ഇപ്പോഴിതാ, തെലുങ്കു സിനിമാ വ്യവസായം ഇന്ത്യയിലെ ഏറ്റവും വേഗം ഉണർന്നെഴുന്നേറ്റ സിനിമാ വ്യവസായമായി മാറുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഇപ്പോൾ ഗോപി ചന്ദിനെയും തമന്നയെയും പ്രധാന കഥാപാത്രങ്ങളാക്കി സമ്പത്ത് നന്ദി സംവിധാനം ചെയ്‍ത സീട്ടിമാര്‍ എന്ന സ്പോര്‍ട് ആക്ഷന്‍ ഡ്രാമ മികച്ച പ്രതികരണമാണ് തെലുങ്കു  ബോക്സ് ഓഫീസില്‍ നേടിക്കൊണ്ടിരിക്കുന്നതു. വിനായക ചതുര്‍ഥി ദിനത്തിൽ റിലീസ് ചെയ്ത ഈ ചിത്രം ആദ്യദിനത്തില്‍ ചിത്രം 3.5 കോടി ഷെയര്‍ ആണ് നേടിയത്.

കൊവിഡ് രണ്ടാംതരംഗത്തിനു ശേഷം ഇന്ത്യയില്‍ റിലീസ് ചെയ്യപ്പെട്ട വ്യത്യസ്‍ത ഭാഷാ റിലീസുകളില്‍ ഏറ്റവും മികച്ച ആദ്യദിന കളക്ഷന്‍ ആണിതെന്ന പ്രത്യേകതയും ഉണ്ട്. ഇന്ത്യയിലെ റിലീസ്‍ദിന കളക്ഷനില്‍ ബോളിവുഡ്, ഹോളിവുഡ് സിനിമകളെപ്പോലും മറികടന്നാണ് ഈ ചിത്രം കുതിക്കുന്നത്‌. അക്ഷയ് കുമാര്‍ നായകനായ ബെല്‍ബോട്ടമാണ് കൊവിഡ് രണ്ടാംതരംഗത്തിനു ശേഷം ബോളിവുഡില്‍ റിലീസ് ചെയ്ത വലിയ ചിത്രം. പക്ഷെ മികച്ച അഭിപ്രായം ലഭിച്ചിട്ട് പോലും ബോക്സ് ഓഫീസിൽ നേട്ടം ഉണ്ടാക്കാൻ ഈ ചിത്രത്തിന് സാധിച്ചില്ല. ഈ ചിത്രം നേടിയ ആദ്യദിന കളക്ഷന്‍ 2.75 കോടിയാണ്. മാര്‍വെലിന്‍റെ സൂപ്പര്‍ഹീറോ ചിത്രമായ ഷാങ്-ചി ആന്‍ഡ് ദ് ലെജെന്‍ഡ് ഓഫ് ദ് ടെന്‍ റിംഗ്‍സ് ഇന്ത്യയിലെ റിലീസ് ദിന കളക്ഷനില്‍ ബെല്‍ബോട്ടത്തെ മറികടന്നിരുന്നു എങ്കിലും, ആദ്യ ദിനം നേടിയത് 3.25 കോടിയാണ്. സീട്ടിമാർ എന്ന ഗോപിചന്ദിന്റെ തെലുങ്കു ചിത്രത്തിൽ ദിഗംഗന സൂര്യവന്‍ശി, ഭൂമിക ചൗള, റഹ്മാന്‍, തരുണ്‍ അറോറ, റാവു രമേശ്, പൊസാനി കൃഷ്‍ണ മുരളി, തനികെല്ല ഭരണി, പ്രീതി അസ്രാനി എന്നിവരും അഭിനയിച്ചിട്ടുണ്ട്. 

webdesk

Recent Posts

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

4 weeks ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

2 months ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

2 months ago

ഫീൽ ഗുഡ് നിവിൻ പോളിയെ കണ്ട് മനസ്സ് നിറഞ്ഞ് പ്രേക്ഷകർ, ‘സർവ്വം മായ’ എല്ലായിടത്തും ഹൗസ് ഫുൾ

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…

2 months ago

ദിലീപ് കുറ്റവിമുക്തൻ, നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന് കോടതി

നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…

3 months ago

രാജേഷ് മാധവന്റെ സംവിധാനത്തിൽ ഒരുങ്ങിയ “പെണ്ണും പൊറാട്ടും” IFFIയിലും IFFKയിലും പ്രദർശിപ്പിക്കും.

പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…

3 months ago

This website uses cookies.