[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ബാബു ആന്റണി നായകനാകുന്ന ക്രൈം ത്രില്ലർ എത്തുന്നു; സാന്റാ മരിയയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി..!

ഒരുകാലത്തു മലയാള സിനിമയിലെ ആക്ഷൻ സ്റ്റാർ ആയി തിളങ്ങിയ നടനാണ് ബാബു ആന്റണി. നായകനായും വില്ലനായും സഹനടനായുമെല്ലാം തിളങ്ങിയ ഈ താരം, മലയാളം കൂടാതെ മറ്റു തെന്നിന്ത്യൻ ഭാഷകളിലും ഏറെ കയ്യടി നേടുന്ന കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. ഇപ്പോഴിതാ ഒരിടവേളക്ക് ശേഷം നായകനായി മടങ്ങിയെത്തുകയാണ് അദ്ദേഹം. ഒരുപിടി പ്രതീക്ഷ നൽകുന്ന ചിത്രങ്ങളുമായി വലിയ തിരിച്ചു വരവിനാണ് ബാബു ആന്റണി ഒരുങ്ങുന്നത്. ഒമർ ലുലു ഒരുക്കാൻ പോകുന്ന പവർ സ്റ്റാർ എന്ന മാസ്സ് ആക്ഷൻ ചിത്രത്തിൽ ബാബു ആന്റണി ആണ് നായകൻ. അന്തരിച്ചു പോയ രചയിതാവ് ഡെന്നിസ് ജോസഫ് ആണ് ഈ ചിത്രം രചിച്ചിരിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ഇപ്പോഴിതാ നവാഗതനായ  വിനു വിജയ് സംവിധാനം ചെയ്യുന്ന ഒരു ക്രൈം ത്രില്ലറിൽ കൂടി നായകനായി എത്തുകയാണ് ബാബു ആന്റണി.

സാന്റാ മരിയ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ റിലീസ് ചെയ്തു കഴിഞ്ഞു. ഡോണ്‍ ഗോഡ്‌ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലീമോന്‍ ചിറ്റിലപ്പിള്ളി ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. സംവിധായകനും, തിരക്കഥാകൃത്തുമായ അമല്‍ കെ ജോബിയാണ് ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. ഒരു ക്രിസ്മസ് സീസണില്‍ , കൊച്ചി നഗരത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില കൊലപാതകങ്ങളും , അതേ തുടര്‍ന്ന് പോലീസും , ജേര്‍ണലിസ്റ്റുകളുമൊക്കെ തമ്മില്‍ പരസ്പരം ഉണ്ടാകുന്ന ശത്രുതയും , തുടര്‍ന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തമെന്നാണ് സൂചന. ഇര്‍ഷാദ് , അലന്‍സിയര്‍, റോണി ഡേവിഡ് രാജ്, വിജയ് നെല്ലിസ്, മഞ്ജു പിള്ള, അമേയ മാത്യു, ശാലിന്‍ സോയ, ഇടവേള ബാബു ,ശ്രീജയ നായര്‍ , സിനില്‍ സൈനുദ്ധീന്‍ തുടങ്ങി ഒരു വലിയ താരനിര ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഷിജു എം ഭാസ്കർ കാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ജോസ് അറുകാലിലും, ഇതിനു സംഗീതമൊരുക്കുന്നത് കേദാറുമാണ്. മലയാളത്തിലെ ഒരു സൂപ്പർ താരം ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുമെന്നും സൂചനയുണ്ട്.  

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.