കേരളത്തിലും വലിയ വിജയം നേടിയ തെലുങ്കു ചിത്രമായിരുന്നു ഹാപ്പി ഡേയ്സ്. ഈ ചിത്രത്തിലൂടെ ഇവിടെ ഒരുപാട് ആരാധകരെ നേടിയ നടനാണ് നിഖിൽ സിദ്ധാർത്ഥ. ഇപ്പോൾ നിഖിൽ സിദ്ധാർത്ഥ വിവാഹിതനാവുകയാണ് എന്ന വാർത്തയാണ് തെലുങ്കിൽ നിന്ന് വരുന്നത്. ഇന്ന് വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന ഈ യുവ താരം താലി ചാർത്തുന്നത് പല്ലവി വർമ്മ എന്ന പെൺകുട്ടിയെയാണ്. ദീർഘകാലമായി ഇരുവരും പ്രണയത്തിലായിരുന്നു എന്നും വാർത്തകളുണ്ട്. ഡോക്ടറായ പല്ലവി വർമയുമായുള്ള നിഖിലിന്റെ വിവാഹം ഈ കഴിഞ്ഞ ഏപ്രില്‍ 16 നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത് എങ്കിലും കൊവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ വിവാഹം മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. ഇപ്പോഴിതാ അടുത്ത കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ലളിതമായ ചടങ്ങിൽ ഇരുവരും ഇന്ന് വിവാഹിതരാകുമെന്നാണ് തെലുങ്കു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
നിഖിലിന്റെ സുഹൃത്തുക്കളിൽ നിന്ന് ലഭിച്ച വിവരം എന്ന് പറഞ്ഞു കൊണ്ടാണ് തെലുങ്കു മാധ്യമങ്ങൾ ഈ വാർത്ത പങ്കു വെച്ചിരിക്കുന്നത്. കൊവിഡ് 19 കാലത്ത് പാലിക്കേണ്ട സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ഹൈദരാബാദിലെ നിഖിലിന്‍റെ ഫാം ഹൗസില്‍ വെച്ചായിരിക്കും വിവാഹ ചടങ്ങ് നടക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ തന്റെ വിവാഹവുമായി ബന്ധപെട്ടു പരക്കുന്ന അഭ്യൂഹങ്ങളെ കുറിച്ച് നിഖിലോ കുടുംബമോ ഔദ്യോഗികമായി ഇത് വരെ പ്രതികരിച്ചിട്ടില്ല. നിഖിലിനെ താരമാക്കിയ, ശേഖര്‍ കമ്മൂല സംവിധാനം ചെയ്ത ചിത്രം ഹാപ്പി ഡേയ്‌സ് പതിമൂന്നു വർഷം മുൻപാണ് റിലീസ് ചെയ്‌തത്. വരുണ്‍ സന്ദേശ്, തമന്ന എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തിയ ഈ ചിത്രത്തിൽ രാജേഷ് എന്ന കഥാപാത്രമായാണ് നിഖിൽ അഭിനയിച്ചത്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.