[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

എങ്ങനെയാണു വിജയ്ക്ക് മാത്രം ഇത്ര നല്ല പാട്ടുകൾ കിട്ടുന്നതെന്നു പ്രശസ്ത ഗായികയോട് അജിത്..!

തെന്നിന്ത്യയിലെ പ്രശസ്ത ഗായികമാരിലൊരാളായ സുചിത്ര കഴിഞ്ഞ ദിവസം ഒരു ഓൺലൈൻ അഭിമുഖത്തിൽ വെളിപ്പെടുത്തിയ വാക്കുകൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. താൻ പാടിയ ഒരു ഗാനം കേട്ട് തല അജിത് തന്നോട് പറഞ്ഞ വാക്കുകളാണ് സുചിത്ര വെളിപ്പെടുത്തിയത്. ദളപതി വിജയ് നായകനായ വേട്ടൈക്കാരൻ എന്ന ചിത്രത്തിന് വേണ്ടി താൻ ആലപിച്ച ഒരു ചിന്ന താമരൈ എന്ന ഗാനം കേട്ടിട്ടാണ് അജിത് തന്നോടത് പറഞ്ഞതെന്നും സുചിത്ര വിശദീകരിക്കുന്നു. ആ ഗാനം തനിക്കു ഒരുപാട് ഇഷ്ടമായെന്നും എങ്ങനെയാണു വിജയ്ക്ക് മാത്രം ഇത്ര നല്ല പാട്ടുകൾ കിട്ടുന്നത് എന്നുമാണ് തല അജിത് ചോദിച്ചതെന്നുമാണ് സുചിത്ര പറയുന്നത്. വിജയ് ആന്റണി സംഗീത സംവിധാനം നിർവഹിച്ച ആ ഗാനമാലപിച്ചതു സുചിത്രക്കൊപ്പം കൃഷ്, ദിനേശ് കനകരത്നം എന്നിവരും കൂടി ചേർന്നാണ്. വിജയ്, അനുഷ്ക ഷെട്ടി എന്നിവരാണ് ആ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഒരു ഗായികയായി മാത്രമല്ല, നടി, ഡബ്ബിങ് ആര്ടിസ്റ് എന്ന നിലയിലും ശ്രദ്ധേയയാണ് സുചിത്ര. ജെ ജെ, ആയുധ എഴുത്തു, ബാലെ പാണ്ടിയ എന്നീ തമിഴ് ചിത്രങ്ങളിൽ അഭിനയിച്ച സുചിത്ര, ഒരുപിടി തമിഴ് ചിത്രങ്ങളിൽ തമന്ന, നമിത, പിയ ബാജ്‌പേയി, മാളവിക, ശ്രിയ ശരൺ, രചന മൗര്യ, രമ്യ രാജ്, സി, ലക്ഷ്മി റായ്, ഇനിയ എന്നിവർക്ക് വേണ്ടി ഡബ്ബിങ്ങും ചെയ്തിട്ടുണ്ട്. 2002 ഇൽ ലയ്സ ലയ്സ എന്ന ചിത്രത്തിലൂടെ ഗായികയായി അരങ്ങേറ്റം കുറിച്ച സുചിത്ര ഒട്ടേറെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. മലയാളത്തിൽ മോഹൻലാലിന്റെ സാഗർ ഏലിയാസ് ജാക്കി, ഗ്രാൻഡ് മാസ്റ്റർ, മമ്മൂട്ടിയുടെ പോക്കിരി രാജ എന്നീ ചിത്രങ്ങളിലും സുചിത്ര ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. തല അജിത് നായകനായ മങ്കാത്തയിലെ വാടാ ബിൻ ലാദ എന്ന ഗാനമാലപിച്ചതും സുചിത്രയാണ്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.