മലയാള സിനിമയിലെ വനിതാ സംവിധായികമാരുടെ കൂട്ടത്തിൽ ഏറ്റവും വിജയം നേടിയ ഒരാളാണ് അഞ്ജലി മേനോൻ. രചയിതാവായും സംവിധായികയായും സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച ഈ കലാകാരി ഇന്ന് പ്രേക്ഷകർക്ക് ഏറ്റവും കൂടുതൽ വിശ്വാസമുള്ള ഒരു പേരാണ്. അഞ്ജലി മേനോൻ ചിത്രമാണെങ്കിൽ അതൊരിക്കലും മോശമാവില്ല എന്ന വിശ്വാസമാണ് ഇന്ന് മലയാള സിനിമാ പ്രേക്ഷകർക്കുള്ളത്. മഞ്ചാടിക്കുരു, ബാംഗ്ലൂർ ഡേയ്സ്, കൂടെ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത അഞ്ജലി മേനോൻ കേരളാ കഫേ എന്ന ആന്തോളജി ചിത്രത്തിലെ ഹാപ്പി ജേർണി എന്ന ചിത്രവുമൊരുക്കി. സൂപ്പർ ഹിറ്റായി മാറിയ ഉസ്താദ് ഹോട്ടൽ എന്ന അൻവർ റഷീദ് ചിത്രം രചിച്ചതും അഞ്ജലി മേനോനാണ്. രചയിതാവായി ദേശീയ അവാർഡും സംസ്ഥാന അവാർഡുകളും നേടിയിട്ടുള്ള ഈ കലാകാരി മറ്റനേകം പുരസ്‍കാരങ്ങളും നേടിയെടുത്തിട്ടുണ്ട്. ഇപ്പോഴിതാ താൻ ഒരാഴ്ചക്കിടെ പന്ത്രണ്ടു തവണ ഒരു ചിത്രം തീയേറ്ററിൽ കണ്ടിട്ടുണ്ടെന്നും അതേതാണെന്നും വെളിപ്പെടുത്തുകയാണ് ഈ സംവിധായിക.
ദി ഹിന്ദുവിന്‍റെ ഇന്‍സ്റ്റഗ്രാം ലൈവ് അഭിമുഖത്തിലായിരുന്നു അഞ്ജലി മേനോൻ ഇത് തുറന്നു പറഞ്ഞത്. ലണ്ടന്‍ ഫിലിം സ്‍കൂളില്‍ വിദ്യാര്‍ഥി ആയിരുന്ന കാലത്തു മീര നായർ സംവിധാനം ചെയ്ത മൺസൂൺ വെഡിങ് എന്ന ചിത്രമാണ് താൻ ഒരാഴ്ചക്കിടെ പന്ത്രണ്ടു തവണ തീയേറ്ററിൽ പോയി കണ്ടതെന്ന് പറയുകയാണ് അഞ്ജലി മേനോൻ. വെനീസ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച സിനിമയ്ക്കുള്ള ഗോള്‍ഡന്‍ ലയണ്‍ പുരസ്‍കാരം ലഭിച്ചപ്പോഴാണ് ആ സിനിമയെ കുറിച്ച് ആദ്യമായി കേൾക്കുന്നത് എന്നും സത്യജിത് റായിക്കു ശേഷം ഇന്ത്യയിൽ നിന്നുള്ള ഒരാൾക്ക് ആ പുരസ്‌കാരം ലഭിക്കുന്നത് ആദ്യമായതു കൊണ്ട് തന്നെ അത് വളരെയധികം ശ്രദ്ധ നേടിയെന്നും അഞ്ജലി മേനോൻ പറയുന്നു. 2001 ഇൽ ആണ് മൺസൂൺ വെഡിങ് റിലീസ് ചെയ്യുന്നത്. പഠനത്തിന്റെ ഭാഗമായുള്ള ഡിസർട്ടേഷൻ ഈ ചിത്രത്തിൽ തന്നെ നടത്തിയ അഞ്ജലി മേനോൻ പിന്നീട് മീര നായരെ ഇന്റർവ്യൂ ചെയ്യുകയും ചെയ്തു. ഓരോ തവണ കാണുമ്പോഴും കൂടുതൽ കൂടുതൽ ആകർഷകമാവുകയാണ് ഈ ചിത്രമെന്നും അഞ്ജലി മേനോൻ അഭിപ്രായപ്പെടുന്നു.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.