adaar love holy celbration stills
ഒരു അഡാർ ലവ് വീണ്ടും സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുകയാണ്. ഇത്തവണ ഹോളി ആഘോഷത്തിന്റെ വിഡിയോയുമായാണ് ഒരു അഡാർ ലവ് ടീം ശ്രദ്ധ നേടിയെടുക്കുന്നത്. ചിത്രത്തിന്റെ സെറ്റിലെ ഹോളി ആഘോഷത്തിന്റെ വീഡിയോ സംവിധായകൻ ഒമർ ലുലു ആണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
നായികയായ പ്രിയ പ്രകാശ് വാര്യരും മറ്റു അഭിനേതാക്കളൂം നിറങ്ങൾ പരസ്പരം വാരിയെറിഞ്ഞും ദേഹത്ത് തേച്ചും ഹോളി ആഘോഷിക്കുന്ന വീഡിയോ ആണ് ഒമർ ലുലു പുറത്തു വിട്ടത്.
ഇപ്പോൾ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഈ ചിത്രം ഈ വിഷുവിനോ അല്ലെങ്കിൽ ഈദിനോ തീയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സ്കൂൾ ലൈഫ് പ്രമേയമാക്കി എടുക്കുന്ന ഈ ചിത്രത്തിൽ പുതുമുഖങ്ങൾ ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഔസേപ്പച്ചൻ വാളക്കുഴി നിർമ്മിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സാരംഗ്, ലിജോ എന്നിവർ ചേർന്നാണ്. ഷാൻ റഹ്മാൻ ആണ് ഈ ചിത്രത്തിനു സംഗീതം ഒരുക്കിയിരിക്കുന്നത്. അദ്ദേഹം ഒരുക്കി വിനീത് ശ്രീനിവാസൻ ആലപിച്ച മാണിക്യ മലരായ എന്ന ഗാനം ഇന്ന് യൂട്യൂബ് റെക്കോർഡുകൾ സ്ഥാപിച്ചു മുന്നേറിക്കൊണ്ടിരിക്കുകയാണ്.
സിനു സിദ്ധാർഥ് ദൃശ്യങ്ങൾ ഒരുക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് അച്ചു വിജയൻ ആണ്. ഹാപ്പി വെഡിങ്, ചങ്ക്‌സ് എന്നീ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ വമ്പൻ വിജയം ആയതിനു ശേഷം ഒമർ ലുലു ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഒരു അഡാർ ലവ്.
ചിത്രത്തിലെ നായികയായ പ്രിയ പ്രകാശ് വാര്യർ ഇപ്പോൾ ലോകം മുഴുവൻ സോഷ്യൽ മീഡിയയിലൂടെ പ്രശസ്തി നേടി കഴിഞ്ഞു. ചിത്രത്തിന്റെ ഗാനത്തിലെ വരികളെ സംബന്ധിച്ച് ഉണ്ടായ വിവാദവും ഈ ചിത്രത്തെ ചർച്ചാ വിഷയമാക്കി.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.