ഇന്ന് മലയാള സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള രചയിതാക്കളിൽ ഒരാൾ ആണ് ശ്യാം പുഷ്ക്കരൻ. ദേശീയ അവാർഡ് വരെ നേടിയെടുത്ത ഈ രചയിതാവ് മലയാളത്തിന് സമ്മാനിക്കുന്നത് രസകരമായ, കാമ്പുള്ള, ജീവിതമുള്ള ചിത്രങ്ങൾ ആണ്. അവയെല്ലാം പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കുന്നും ഉണ്ട്. ശ്യാം പുഷ്‌കറിന്റെ ഭാര്യ ഉണ്ണിമായ ഇന്ന് മലയാള സിനിമയിൽ തന്റെ പ്രകടനം കൊണ്ട് ഏറെ ശ്രദ്ധ നേടുന്ന ഒരു നടിയാണ്. ഈ അടുത്തിടെ റിലീസ് ചെയ്ത ആഷിക് അബു ചിത്രമായ വൈറസിലെ ഗംഭീര പ്രകടനം ഈ നടിക്ക് ഒരുപാട് അഭിനന്ദനങ്ങൾ നേടി കൊടുത്തു. ഇപ്പോഴിതാ ശ്യാം പുഷ്‌കറിന്റെ അമ്മയായ ഗീത പുഷ്ക്കരൻ തന്റെ മരുമോളായ ഉണ്ണിമായയെ കുറിച്ച് എഴുതിയ ഫേസ്ബുക് കുറിപ്പ് ഏറെ ശ്രദ്ധ നേടുകയാണ്.
ഗീത പുഷ്‌കറിന്റെ വാക്കുകൾ ഇങ്ങനെ, “കഴിഞ്ഞ നാൽപ്പതു വർഷം എന്താ ചെയ്തത്? എന്നോടു തന്നെയാ ചോദ്യം ..ആ… ആർക്കറിയാം..കഞ്ഞീം കറീം വച്ചു കളിച്ചു. കെട്ടിയോനുമായി വഴക്കുണ്ടാക്കി. മക്കളോടും നാട്ടുകാരോടും വഴക്കുണ്ടാക്കി. ഇൻലാൻഡും കവറും വിറ്റു. വേണ്ടതിനും വേണ്ടാത്തതിനും വഴക്കു കേട്ടു.വേറെ എന്താ ചെയ്തിരുന്നേ..ഒന്നുല്ല അല്ലേ… അതുകൊണ്ടാ എനിക്കെന്റെ മരുമോളെ പെരുത്തിഷ്ടം. അവൾ അവൾക്കു നല്ലതെന്ന് തോന്നുന്നത്വൃ ത്തിയായി,ഭംഗിയായി ചെയ്യുന്നു. ആഹാരമുണ്ടാക്കലും മക്കളെ പെറ്റു വളർത്തലുമല്ല ജീവിതം എന്നവൾ തിരിച്ചറിയുന്നു. അവളുടെ സ്വകാര്യ ഇഷ്ടങ്ങളെ നിലപാടുകളെ, അഭിരുചികളെ അവൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നു. അതാണ് പെണ്ണ്, അതായിരിക്കണം പെണ്ണ്. അല്ലാതെ ഔദ്യോഗിക ജീവിതത്തിൽ കിട്ടുന്ന ഉയർച്ച പോലും ഉപേക്ഷിച്ചു്, കുട്ടികളെ നല്ല സ്കൂളുകളിൽ പഠിപ്പിക്കാനുള്ള അവസരം പോലും നിഷേധിക്കപ്പെട്ടതു സഹിച്ചു്, ഒരു പാട്ടു പോലും മൂളാതെ, ഒരു യാത്ര പോകാതെ, പെറ്റമ്മക്ക് ഒരു ഉടുതുണി പോലും വാങ്ങിക്കൊടുക്കാതെ, ഒരു ഐസ് ക്രീം പോലും കഴിക്കാതെ, ഒരു ചാറ്റൽമഴ പോലും നനയാതെ, ആകാശവും ഭൂമിയും മേഘങ്ങളും പുഴയും കാണാതെ, ഒരു കുടമുല്ലപ്പൂവിനെ ഉമ്മ വയ്ക്കാതെ, ഏറ്റവും പ്രിയമായി തോന്നിയ ഒരു പെർഫ്യൂം ഏതെന്നു പോലും കണ്ടെത്താനാവാതെ ഒരു നിലാവുള്ള രാവു പോലും കാണാതെ, കാടും കടലും തിരിച്ചറിയാതെ ഉണ്ടുറങ്ങി മരിക്കലല്ല ജീവിതം..”.
ഫോട്ടോ കടപ്പാട്: ജിധീഷ് സിദ്ധാർത്ഥൻ
ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും മുഖ്യ വേഷത്തിലെത്തുന്ന ഫാന്റസി കോമഡി ചിത്രം 'ഹലോ മമ്മി'യുടെ ആനിമേറ്റഡ് പ്രൊമോ സോങ്ങ് പുറത്തിറങ്ങി. 'സരിഗമ'യുടെ…
മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാൽ, മമ്മൂട്ടി എന്നിവരെ വർഷങ്ങൾക്ക് ശേഷം ഒരുമിപ്പിച്ച് ഒരു ചിത്രമൊരുക്കുകയാണ് പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ. മമ്മൂട്ടി…
യുവതാരം അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് സംവിധാനം ചെയ്ത ആനന്ദ് ശ്രീബാലക്കു ഗംഭീര പ്രേക്ഷക പ്രതികരണം. പ്രശസ്ത സംവിധായകനായ…
ജയ ജയ ജയ ജയഹേ, ഗുരുവായൂരമ്പല നടയിൽ എന്നീ ചിത്രങ്ങളുടെ സംവിധായകനും, വാഴ എന്ന ചിത്രത്തിന്റെ രചയിതാവുമായ വിപിൻ ദാസ്…
മെഗാസ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ വമ്പൻ ഹിറ്റുകളിലൊന്നായ വല്യേട്ടൻ വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക്. 24 വര്ഷങ്ങള്ക്ക് ശേഷം റീ റിലീസ് ചെയ്യുന്ന…
ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളായ രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ സംവിധായകൻ ജിത്തു മാധവന്റെ പുതിയ ചിത്രത്തിൽ നായകനാവാൻ മോഹൻലാൽ…
This website uses cookies.