പ്രശസ്ത യുവ താരം ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന പുതിയ ചിത്രമായ സച്ചിൻ ഈ മാസം റിലീസിന് ഒരുങ്ങുകയാണ്. ജനപ്രിയ നായകൻ ദിലീപ് റീലീസ് ചെയ്ത ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രയ്ലർ വമ്പൻ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു. ഈ ചിത്രത്തിന്റെ ടീസർ, രസകരമായ പോസ്റ്ററുകൾ, ഗാനങ്ങൾ എന്നിവ നേരത്തെ തന്നെ സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലെ പുതിയ ഒരു ഗാനം കൂടി എത്തിയിരിക്കുകയാണ്. ഷാൻ റഹ്‌മാൻ ഈണമിട്ട കണ്ണീർ മേഘങ്ങൾ എന്ന ഗാനം ആണ് ഇന്ന് റീലീസ് ചെയ്തിരിക്കുന്നത്. മനു മഞ്ജിത് രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് ഹിഷാം അബ്ദുൾ വഹാബ്, ബിന്ദു എന്നിവർ ചേർന്നാണ്.
സന്തോഷ് നായർ സംവിധാനം ചെയ്ത ഈ ചിത്രം ഒരു റൊമാന്റിക് കോമഡി എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് ട്രയ്ലർ നൽകുന്ന സൂചന. ക്രിക്കറ്റും ക്രിക്കറ്റ് ഇതിഹാസം സച്ചിനോടുള്ള ആരാധനയും ചിത്രത്തിന്റെ പ്രമേയത്തിൽ ഉണ്ടെന്നും ട്രയ്ലർ പറയുന്നു. അന്നാ രാജൻ നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ അജു വർഗീസ്, ഹാരിഷ് കണാരൻ, അപ്പാനി ശരത് എന്നിവരും നിർണ്ണായക വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തിലെ വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനം നേരത്തെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു.
ജെ ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ അഡ്വക്കേറ്റ് ജൂഡ് ആഗ്നെൽ സുധിർ, ജൂബി നൈനാൻ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് പ്രശസ്ത സംവിധായകനായ എസ് എൽ പുരം ജയസൂര്യ ആണ്. സച്ചിന് വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നതു നീൽ ഡി കുന്നയും എഡിറ്റ് ചെയ്തിരിക്കുന്നത് രഞ്ജൻ എബ്രഹാമും ആണ്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.