[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

വാപ്പച്ചി തന്ന ‘നിധി’യാണ് നഷ്ടമായത്, സഹായിക്കണം; അഭ്യർത്ഥനയുമായി ഷെയ്ൻ നിഗം

അഭിനേതാവ് എന്ന നിലയിലും ഒരു താരം എന്ന നിലയിലും എല്ലാം ഇന്ന് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ വളർച്ച കൈ വരിച്ചു കൊണ്ടിരിക്കുന്ന യുവ താരങ്ങളിൽ ഒരാൾ ആണ് ഷെയിൻ നിഗം. അന്തരിച്ചു പോയ പ്രശസ്ത നടനും മിമിക്രി താരവുമായിരുന്ന അബിയുടെ മകൻ ആണ് ഷെയിൻ നിഗം. പറവ, കുമ്പളങ്ങി നൈറ്റ്സ്, ഇഷ്‌ക് തുടങ്ങിയ ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷക പ്രീതിയാണ് ഈ നടൻ നേടിയെടുത്തത്. ഷെയിൻ നായകൻ ആയി ഇനി റിലീസ് ചെയ്യാൻ ഉള്ള വലിയ പെരുന്നാൾ എന്ന ചിത്രവും വലിയ പ്രതീക്ഷകളോടെ ആണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. എന്നാൽ ഇപ്പോഴിതാ ഒരു സഹായാഭ്യർത്ഥനയുമായാണ് ഷെയിൻ നിഗം എത്തിയിരിക്കുന്നത്. തന്റെ വാപ്പച്ചി തനിക്കു സമ്മാനിച്ച ഒരു വാച്ച് നഷ്ടപ്പെട്ട് പോയി എന്നും അത് വീണ്ടെടുക്കാൻ സഹായിക്കണം എന്നുമാണ് ഷെയിൻ അപേക്ഷിക്കുന്നത്.

അബി ഒരു ഗൾഫ് യാത്രക്ക് ശേഷം മകന് സമ്മാനമായി നൽകിയ വാച്ച് ആണത്. ഒരു നിധി പോലെയാണ് താൻ വാച്ച് കൊണ്ട് നടന്നത് എന്നും ഷെയിൻ പറയുന്നു. എന്നാൽ ഒരു ഫോട്ടോഷൂട്ടിനിടെയാണ് ആ വാച്ച് നഷ്ടപെട്ടത്. വനിതാ മാഗസിന്റെ കവർ ഫോട്ടോ ഷൂട്ട് നടക്കുന്നതിനിടെ ആണ് ആ വാച്ച് നഷ്ടപെട്ടത്. ഈ കഴിഞ്ഞ മാർച്ച് മാസത്തിൽ കളമശ്ശേരിയിലും പരിസര പ്രദേശങ്ങളിലും ആയാണ് ഫോട്ടോഷൂട്ട് നടന്നത്. അതിനിടെ എവിടെ വെച്ചോ വാച്ച് നഷ്ട്ടപെട്ടു പോവുകയായിരുന്നു. വാപ്പയുടെ ആ സമ്മാനം നഷ്ട്ടപെട്ടു പോയതിൽ ഷെയിൻ അതീവ ദുഃഖിതൻ ആണ്. അതുകൊണ്ടു തന്നെ ആർക്കെങ്കിലും ആ വാച്ച് കിട്ടിയാൽ തിരികെ ഏൽപ്പിക്കണം എന്നും ഷെയിൻ പറയുന്നു. കാസിയോ എടിഫിസി എന്ന കമ്പനിയുടെ ബ്രൗൺ സ്ട്രാപ്പ് ഉള്ള വാച്ച് ആണ് അബി മകന് സമ്മാനമായി നൽകിയത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

9 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

9 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

6 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.