ആന്റണി വർഗീസ് പ്രധാന വേഷത്തിലെത്തുന്ന രണ്ടാമത്തെ ചിത്രമായ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വമ്പൻ ശ്രദ്ധയാണ് നേടിയെടുക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസിലൂടെ നായകനായി അരങ്ങേറിയ ആന്റണി വർഗീസ് തന്റെ രണ്ടാമത്തെ ചിത്രവുമായി എത്തുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. ഈ ചിത്രത്തിന്റെ മോഷൻ പോസ്റ്ററും അതുപോലെ തന്നെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ റിലീസ് ചെയ്ത ഫസ്റ്റ് ലുക്ക് പോസ്റ്ററും വമ്പൻ പ്രേക്ഷകാഭിപ്രായം നേടിയെടുത്തതിനൊപ്പം വലിയ പ്രതീക്ഷകളും സൃഷ്ടിച്ചിരുന്നു. അതിനു ശേഷം മറ്റു രണ്ടു മാസ്സ് പോസ്റ്റർ കൂടി റിലീസ് ചെയ്ത അണിയറ പ്രവർത്തകർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത് ഒരു കൂൾ റൊമാന്റിക് പോസ്റ്റർ ആണ്. ആക്ഷനും ത്രില്ലും മാത്രമല്ല റൊമാന്സും ഉള്ള ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഈ പോസ്റ്ററുകൾ തരുന്നത്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാന സഹായി ആയിരുന്ന ടിനു പാപ്പച്ചൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ. ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സംവിധായകനായ ബി ഉണ്ണികൃഷ്ണനും സൂര്യ സിനിമയുടെ ബാനറിൽ ബി സി ജോഷിയുമാണ്. അതുപോലെ തന്നെ സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരി, നടൻ ചെമ്പൻ വിനോദ് എന്നിവരും ഈ ചിത്രത്തിന്റെ സഹ നിർമ്മാതാക്കളാണ്. ദിലീപ് കുരിയൻ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിന് ഗിരീഷ് ഗംഗാധരൻ ആണ് ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ആന്റണി വർഗീസിനൊപ്പം വിനായകൻ, ചെമ്പൻ വിനോദ് എന്നിവരും വളരെ ശക്തമായ കഥാപാത്രങ്ങളെ ഈ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ജേക്സ് ബിജോയ് സംഗീതമൊരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് സമീർ മുഹമ്മദ് ആണ്. ഈ ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ദീപക് അലക്സാണ്ടർ ആണ്. മാർച്ച് അവസാന വാരം സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ റിലീസ് ചെയ്യുമെന്നാണ് സൂചന.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.