[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Video Songs

പ്രേക്ഷക പ്രതീക്ഷ വാനോളം ഉയർത്തി വികടകുമാരനിലെ പുതിയ ഗാനം..

ബോബൻ സാമുവൽ സംവിധാനം ചെയ്ത പുതിയ ചിത്രമായ വികട കുമാരനിലെ പുതിയ ഗാനം ഇന്നലെ റിലീസ് ചെയ്തു. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായി എത്തിയിരിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് കാറ്റ് എന്ന ആസിഫ് അലി ചിത്രത്തിലൂടെ ശ്രദ്ധേയയായ മാനസ്സ രാധാകൃഷ്ണൻ ആണ്. ഈ ചിത്രത്തിലെ കണ്ണും കണ്ണും എന്ന ഗാനമാണ് ഇന്നലെ റിലീസ് ചെയ്തിരിക്കുന്നത്. രാഹുൽ രാജ് ഈണം നൽകിയ ഈ ഗാനം രചിച്ചിരിക്കുന്നത് ബി കെ ഹരിനാരായണനും ഈ ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനും അഖില ആനന്ദും ചേർന്നാണ്. കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ചിത്രത്തിന് ശേഷം വിഷ്ണു ഉണ്ണികൃഷ്ണൻ- ധർമജൻ ബോൾഗാട്ടി ടീം ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇതിന്റെ ട്രൈലെർ കഴിഞ്ഞ മാസം റിലീസ് ചെയ്യുകയും മികച്ച പ്രേക്ഷക പ്രതികരണം നേടിയെടുക്കുകയും ചെയ്തു.

ചാന്ദ് വി ക്രീയേഷന്സിന്റെ ബാനറിൽ അരുൺ ഘോഷ്, ബിജോയ് ചന്ദ്രൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. വൈ വി രാജേഷ് തിരക്കഥ രചിച്ചിരിക്കുന്നു ഈ ചിത്രത്തിൽ റാഫി, ജയരാജ് വാര്യർ, , ഇന്ദ്രൻസ്, ബൈജു, ജിനു ജോസ്, സുനിൽ സുഗത, ദേവിക നമ്പ്യാർ, പാർവതി നായർ, ശ്രീലക്ഷ്മി ഗീതാനന്ദൻ, സീമ ജി നായർ എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. അജയ് ഡേവിഡ് കാച്ചപ്പിള്ളി ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നതു ദീപു ജോസഫ് ആണ്. റോമൻസ് എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രം നമ്മുക്ക് സമ്മാനിച്ച ബോബൻ സാമുവൽ ഒരുക്കിയ മറ്റു ചിത്രങ്ങൾ ജനപ്രിയൻ, ഹാപ്പി ജേർണി , ഷാജഹാനും പരീക്കുട്ടിയും എന്നിവയാണ്. ഈ മാസം ഇരുപത്തിമൂന്നിനാണ് വികട കുമാരൻ തീയേറ്ററുകളിൽ എത്തുക. ഏതായാലും ട്രെയ്‌ലറും ഗാനവും ഈ ചിത്രത്തെ കുറിച്ച് വാനോളം പ്രതീക്ഷയാണ് പ്രേക്ഷകന് നൽകിയിരിക്കുന്നത്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

4 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

5 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

7 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

4 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.