സ്വാസികയെ നായികയാക്കി സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ഇറോട്ടിക് ചിത്രമാണ് ‘ചതുരം’. എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിൽ സെലേന എന്നാണ് സ്വാസികയുടെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിനായി ഗ്ലാമറസ് രംഗങ്ങളിൽ സ്വാസിക അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിലെ അഭിനയത്തെ കുറിച്ച് സ്വാസിക പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു.
“കരിയറിൽ സ്റ്റക്ക് ആയി നിന്ന സമയത്താണ് ‘ചതുരം’ വന്നത്. എന്നെ സംബന്ധിച്ച് ഒരു തീരുമാനം എടുക്കേണ്ട സമയമായിരുന്നു അത്. നടത്തത്തിലും ഇരുത്തത്തിലുമെല്ലാം താളമുള്ള വളരെ ഗ്രേസ്ഫുളായ കഥാപാത്രമാണ് സെലേന. അത്തരമൊരു കഥാപാത്രത്തെ പൂർണ്ണതയോടെ സ്ക്രീനിലെത്തിക്കുമ്പോൾ സംസാരിക്കുന്ന രീതിയും കണ്ണുകളുടെ ചലനവും എല്ലാം ശ്രദ്ധിക്കണമായിരുന്നു. അത് എനിക്ക് വെല്ലുവിളിയായിരുന്നു” എന്ന് പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സ്വാസിക പറഞ്ഞു.
റോഷൻ മാത്യു, അലൻസിയർ ലേ ലോപ്പസ് എന്നിവരാണ് ഡ്രാമാറ്റിക്ക് ഫീമെയിൽ ഓറിയെന്റ് ചിത്രമായ ‘ചതുരം’ത്തിലെ മറ്റ് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ‘ഗ്രീൻവിച്ച് എൻറർടെയ്ൻമെൻറ്സ്’ന്റെയും ‘യെല്ലോ ബേഡ് പ്രൊഡക്ഷൻസ്’ന്റെയും ബാനറുകളിൽ സിദ്ധാർഥ് ഭരതൻ, ജോർജ് സാൻറിയാഗോ, ജംനീഷ് തയ്യിൽ, വിനീത അജിത്ത്, എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ശാന്തി ബാലചന്ദ്രൻ, നിഷാന്ത് സാഗർ, ലിയോണ ലിഷോയ്, ജാഫർ ഇടുക്കി, ജിലു ജോസഫ് എന്നിവരാണ് മറ്റ് താരങ്ങൾ. ‘നിദ്ര’, ‘ചന്ദ്രേട്ടൻ എവിടെയാ’, ‘വർണ്യത്തിൽ ആശങ്ക’ എന്നീ ചിത്രങ്ങൾക്കു ശേഷം സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത മലയാള ചിത്രമാണ് ‘ചതുരം’. ‘ചതുരം’ ഇറോട്ടിക് എലമെന്റ്സുള്ള സിനിമയാണ് എന്ന് അറിഞ്ഞിട്ട് തന്നെയാണ് താൻ ചിത്രത്തിൽ അഭിനയിച്ചതെന്ന് സ്വാസിക നേരത്തെ പറഞ്ഞിരുന്നു.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്ത്.…
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്' എന്ന റൊമാൻ്റിക്…
This website uses cookies.