പാർവ്വതി തിരുവോത്ത്, ടോവിനോ തോമസ്, ആസിഫ് അലി എന്നിവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘ഉയരെ’ പ്രേക്ഷക ശ്രദ്ധ നേടിയ മലയാള ചിത്രമാണ്. മനു അശോകൻ സംവിധാനം ചെയ്ത ചിത്രം ‘എസ് ക്യൂബ് ഫിലിംസ്’ ആയിരുന്നു നിർമ്മിച്ചത്. ‘ഉയരെ’യുടെ ഗംഭീര വിജയത്തിന് ശേഷം ‘എസ് ക്യൂബ് ഫിലിംസ്’ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രത്തിന്റെ ഷൂട്ടിംങ് ആരംഭിച്ചു എന്ന റിപ്പോർട്ടാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. അനീഷ് ഉപാസന തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം നവംബർ 10 വ്യാഴാഴ്ച്ച ഇരിങ്ങാലക്കടുത്തുള്ള കാറളം ഗ്രാമത്തിൽ ആരംഭിച്ചു. മാതൃഭൂമി ചെയർമാനും മാനേജിംഗ് എഡിറ്ററുമായ ശീ പി.വി.ചന്ദ്രൻ സ്വിച്ചോ കർമ്മവും ശ്രീ.പി.വി.ഗംഗാധരൻ ഫസ്റ്റ് ക്ലാപ്പും നിർവ്വച്ച ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. ശ്രീമതി ഷെറിൻ ഗംഗാധരനാണ് ഭദ്രദീപം തെളിയിച്ചത്. നവ്യാനായർ, സൈജു കുറുപ്പ് ,അനീഷ് ഉപാസനയുടെ മാതാവ് ശീമതി ശ്രീദേവി, രത്തിന എന്നിവരോടൊപ്പം പി.വി.ഗംഗാധരൻ, എസ് ക്യൂബ് ഫിലിംസിൻ്റെ സാരഥികളായ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
നവ്യാ നായരുടെ ആദ്യ ഷോട്ടോടുകൂടിയാണ് ചിത്രീകരണത്തിന് തുടക്കമിട്ടത്. കാറളം ഗ്രാമത്തിലെ പ്രിൻ്റിംഗ് പ്രസ് ജീവനക്കാരിയായ ജാനകിയുടെ കഥയാണ് ചിത്രം പറയുന്നത്. അവരുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിച്ച ഒരു സംഭവത്തെ ചുറ്റിപറ്റിയാണ് കഥ സഞ്ചരിക്കുന്നത്. പ്രണയത്തിനും നർമ്മത്തിനും പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രം ഗ്രാമീണ പശ്ചാത്തലത്തിലാണ് നിർമ്മിക്കുന്നത്. ജാനകിയായി നവ്യ എത്തുന്ന ചിത്രത്തിൽ ഉണ്ണിയെയാണ് സൈജു കുറുപ്പ് അവതരിപ്പിക്കുന്നത്. ജോണി ആൻ്റെണി, കോട്ടയം നസീർ, നന്ദു, ജോർജ് കോര, പ്രമോദ് വെളിയനാട്, അഞ്ജലി, ഷൈലജ, ജോർഡി പൂഞ്ഞാർ, സ്മിനു സിജോ, എന്നിവരാണ് മറ്റ് താരങ്ങൾ.
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…
This website uses cookies.