[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

നമ്പി നാരായണനായി മാധവന്റെ രൂപമാറ്റം കണ്ട സൂര്യയുടെ പ്രതികരണം; വീഡിയോ കാണാം

പ്രശസ്ത നടൻ മാധവൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് റോക്കട്രി: ദി നമ്പി എഫ്ഫക്റ്റ്. മാധവൻ തന്നെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയാണ് അദ്ദേഹം. ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ പദ്മഭൂഷണ്‍ നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് റോക്കട്രി- ദ നമ്പി എഫ്ഫക്റ്റ്. വ്യാജമായുണ്ടാക്കിയ ചാരക്കേസിനെ തുടര്‍ന്ന് നമ്പി നാരായണന്‍ എന്ന ശാസ്ത്രജ്ഞന്റെ വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും എന്താണ് സംഭവിച്ചതെന്നും, ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തെ അതെങ്ങനെയാണ് ബാധിച്ചതെന്നുമാണ് ഈ ചിത്രം നമ്മുക്ക് മുന്നിലവതരിപ്പിക്കുക. ഇംഗ്ലീഷ്, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലാണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. ഇതിന്റെ തമിഴ് പതിപ്പിൽ സൂര്യയും ഹിന്ദി പതിപ്പിൽ ഷാരൂഖ് ഖാനും അതിഥി വേഷം ചെയ്യുണ്ടെന്നതും പ്രേക്ഷകരെ ആകർഷിക്കുന്ന ഒരു ഘടകമാണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ സെറ്റിൽ മാധവനെ സന്ദർശിക്കാനെത്തിയ സൂര്യയുടെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

നമ്പി നാരായണനായി മാധവൻ നടത്തിയ മേക്കോവർ കണ്ട് അത്ഭുതപ്പെട്ടു നിൽക്കുന്ന സൂര്യയെയാണ് നമ്മുക്ക് കാണാൻ സാധിക്കുന്നത്. മാധവനൊപ്പം അവിടെ നമ്പി നാരായണനും ഉണ്ടായിരുന്നു. സൂര്യ തന്റെ ഏറ്റവുമടുത്ത സുഹൃത്താണെന്നും കൂടി പറഞ്ഞു നമ്പി നാരായണന് പരിചയപ്പെടുത്തിയപ്പോൾ, താൻ സൂര്യയുടെ ഒരു ആരാധകൻ ആണെന്നും, ബാല ചിത്രത്തിലെ സൂര്യയുടെ പ്രകടനം തനിക്കു വളരെയിഷ്ടപെട്ട ഒന്നാണെന്നും നമ്പി നാരായണൻ പറയുന്നു. ഏതായാലും പ്രേക്ഷകർ ഏറെ പ്രതീക്ഷകളോടെയാണ് ഈ ചിത്രം കാത്തിരിക്കുന്നത്. ഇതിന്റെ ട്രൈലെർ ഈ അടുത്തിടെ റിലീസ് ചെയ്ത് സൂപ്പർ ഹിറ്റായി മാറിയിരുന്നു.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.