[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഉല്ലാസത്തിന്റെ നാളുകളിലേക്കുള്ള ദൂരം കുറയുന്നു; ഉല്ലാസം ബുക്കിംഗ് ആരംഭിച്ചു

യുവ താരം ഷെയിൻ നിഗം നായകനായെത്തുന്ന ഉല്ലാസമെന്ന ചിത്രം വരുന്ന ജൂലൈ ഒന്നിനാണ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. നവാഗതനായ ജീവൻ ജോജോ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് പ്രവീൺ ബാലകൃഷ്ണനും നിർമ്മിച്ചത് ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവർ ചേർന്നുമാണ്. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ഇപ്പോൾ കേരളത്തിലെ സ്‌ക്രീനുകളിൽ ആരംഭിച്ചു കഴിഞ്ഞു. ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു എന്നറിയിച്ചു കൊണ്ട് അണിയറ പ്രവർത്തകർ പുറത്ത് വിട്ട പ്രോമോ വീഡിയോ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. ഈ സീസണിലെ ഏറ്റവും വലിയ പ്രണയ കഥ എന്ന ടാഗ് ലൈനോടെയാണ് ഉല്ലാസം വരുന്നതെങ്കിലും, പ്രണയത്തോടൊപ്പം ആക്ഷനും കോമെഡിയും വൈകാരിക മുഹൂർത്തങ്ങളുമെല്ലാം കോർത്തിണക്കിയൊരുക്കിയ ഒരു കമ്പ്ലീറ്റ് എന്റർടൈനറാണ് ഈ ചിത്രമെന്ന് ഇതിന്റെ ടീസർ, ട്രൈലെർ, ഗാനങ്ങളെന്നിവ സൂചിപ്പിക്കുന്നു.

https://in.bookmyshow.com/movies/ullasam/ET00331887

ഷെയിൻ നിഗം ആദ്യമായാണ് ഇത്രയും കളർഫുള്ളായ ഒരു പക്കാ എന്റെർറ്റൈനെർ ചിത്രത്തിൽ നായകനായെത്തുന്നതെന്നതും ഇതിന്റെ ഹൈലൈറ്റാണ്. പവിത്ര ലക്ഷ്മി നായികാ വേഷം ചെയ്തിരിക്കുന്ന ഈ ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾക്ക് ഈണം പകർന്നത് ഷാൻ റഹ്മാനാണ്. ഗോപി സുന്ദർ പശ്ചാത്തല സംഗീതമൊരുക്കിയ ഉല്ലാസത്തിനു ക്യാമറ ചലിപ്പിച്ചത് സ്വരൂപ് ഫിലിപ്പും, എഡിറ്റ് ചെയ്തത് ജോൺ കുട്ടിയുമാണ്. ഷെയിൻ നിഗം, പവിത്ര ലക്ഷ്മി എന്നിവർ കൂടാതെ രഞ്ജി പണിക്കർ, ദീപക് പരമ്പൊൾ, ബേസിൽ ജോസെഫ്, അജു വർഗീസ് എന്നിവരും ഇതിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. എല്ലാത്തരം പ്രേക്ഷകരേയും ലക്‌ഷ്യം വെച്ചൊരുക്കിയിരിക്കുന്ന ഉല്ലാസം ഏറെ കാലത്തിനു ശേഷം മലയാളത്തിൽ റിലീസ് ചെയ്യുന്ന ഒരു കംപ്ലീറ്റ് റൊമാന്റിക് ഫൺ എന്റർടൈനറായിരിക്കുമെന്നാണ് പ്രതീക്ഷ.

webdesk

Recent Posts

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ‘വിവാഹ്’; സെക്കൻഡ് ലുക്ക് പോസ്റ്റർ

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന റൊമാന്റിക് ഡ്രാമ ചിത്രം 'വിവാഹ്'ന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ബ്ലെസ്സൺ എൽസ സംവിധാനം ചെയ്യുന്ന…

2 days ago

ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ജൂലൈ 24ന് തിയേറ്ററുകളിൽ

സംവിധായകൻ ജി. മാർത്താണ്ഡൻ ഒരുക്കുന്ന പുതിയ ചിത്രം 'ഓട്ടം തുള്ളൽ' ജൂലൈ 24ന് തിയേറ്ററുകളിലെത്തും. 'ഒരു തനി നാടൻ തുള്ളൽ'…

4 days ago

‘തളിരോമലേ… ചെറുതൂവലേ…’; വിസ്മയ മോഹൻലാലിന്റെ ‘തുടക്കം’ ചിത്രത്തിലെ ആദ്യ ഗാനം

വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രമായ ‘തുടക്കം’ എന്ന സിനിമയിലെ ആദ്യ വീഡിയോ ഗാനമായ ‘തളിരോമലേ... ചെറുതൂവലേ...’ പുറത്തിറങ്ങി. കെ. എസ്.…

4 days ago

സൂപ്പർ ഹിറ്റുകളുടെ സംവിധായകൻ ജി. മാർത്താണ്ഡൻ ഒരുക്കുന്ന “ഓട്ടം തുള്ളൽ “ജൂലൈ 24 ന് തിയേറ്ററിൽ

സംവിധായകൻ ജി. മാർത്താണ്ഡൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'ഓട്ടം തുള്ളൽ' ജൂലൈ 24 ന് തിയേറ്ററിൽ. 'ഒരു തനി…

1 week ago

പുരാണ–ഫാന്റസി ദൃശ്യവിസ്മയം ‘നാഗബന്ധം’; ട്രെയിലർ പുറത്തിറങ്ങി

പാൻ-ഇന്ത്യൻ ആക്ഷൻ–അഡ്വഞ്ചർ ചിത്രം ‘നാഗബന്ധം’ ട്രെയിലർ പുറത്തിറങ്ങി. പുരാണം, ചരിത്രം, ഫാന്റസി, സാഹസികത എന്നിവ സമന്വയിപ്പിച്ച വിപുലമായ ദൃശ്യലോകമാണ് ചിത്രം…

3 weeks ago

ആഷിക്ക് അബു ഭദ്രദീപം കൊളുത്തി; വിനീത് കുമാർ നായകനാകുന്ന ‘നോട്ട്’ ന് തുടക്കം

വിനീത് കുമാർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘നോട്ട്’ പൂജാ ചടങ്ങോടെ ഔദ്യോഗികമായി ആരംഭിച്ചു. നവാഗതരായ ആശിഷും കിരണും ചേർന്ന്…

4 weeks ago

This website uses cookies.