[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ദുബായ്‌യുടെ മാനത്ത് കടുവയുടെ ഗർജനം; വീഡിയോ കാണാം

മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കടുവ. ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ മാസ്സ് മസാല എന്റെർറ്റൈനെർ രചിച്ചിരിക്കുന്നത് ജിനു എബ്രഹാമാണ്. ബ്ലോക്ക്ബസ്റ്റർ മോഹൻലാൽ ചിത്രം ലൂസിഫറിന് ശേഷം ബോളിവുഡ് താരം വിവേക് ഒബ്‌റോയ് വില്ലനായെത്തുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് സംയുക്ത മേനോൻ ആണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഗൾഫ് പ്രൊമോഷനാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഡ്രോണ്‍ കൊണ്ടുള്ള ലൈറ്റ് ഷോയാണ് ദുബായുടെ ആകാശത്ത് കടുവക്കു വേണ്ടി ഒരുങ്ങിയത്. ആദ്യമായാണ് ഒരു മലയാള സിനിമയ്ക്കു വേണ്ടി ഇത്തരമൊരു പ്രമോഷൻ രീതി ഗൾഫിൽ നടന്നത്. ലൈറ്റ് കൊണ്ട് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ്, കടുവ എന്നിങ്ങനെയാണ് ദുബായ്‌യുടെ ആകാശത്ത് എഴുതിയത്. അതോടൊപ്പം തന്നെ പൃഥ്വിരാജിന്റെ കഥാപാത്രമായ കടുവാക്കുന്നേല്‍ കുറുവച്ചന്റെ ചിത്രവും ആകാശത്ത് തിളങ്ങി നിന്നു.

പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറിൽ പൃഥ്വിരാജ് സുകുമാരൻ, ലിസ്റ്റിൻ സ്റ്റീഫനെന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഏതായാലും ദുബായ് ആകാശത്ത് മലയാളത്തിന്റെ കടുവ മിന്നി തിളങ്ങുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. പൃഥ്വിരാജ്, വിവേക് ഒബ്‌റോയി, ലിസ്റ്റിന്‍ സ്റ്റീഫന്‍, സംയുക്ത മേനോന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിനു സാക്ഷ്യം വഹിക്കാൻ ദുബായിൽ എത്തിയിരുന്നു. ഇന്നലെ രാത്രിയാണ് ഈ ലൈറ്റ് ഷോ കടുവക്കു വേണ്ടി അവിടെ വെച്ച് നടത്തിയത്. ജൂലൈ ഏഴിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം വലിയ പ്രതീക്ഷകളോടെയാണ് ആരാധകരും സിനിമാ പ്രേമികളും കാത്തിരിക്കുന്നത്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.