[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പൃഥ്വിരാജ് കേരളത്തിലെ കമൽ ഹാസൻ; വൈറലായി വിവേക് ഒബ്‌റോയിയുടെ വാക്കുകൾ

സൂപ്പർ ഹിറ്റ് സംവിധായകൻ ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ എന്ന പൃഥ്വിരാജ് ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്‌. ജിനു എബ്രഹാം രചിച്ച ഈ ചിത്രം വരുന്ന ജൂലൈ ഏഴിനാണ് റിലീസ് ചെയ്യാൻ പോകുന്നത്. പാൻ ഇന്ത്യൻ ചിത്രമായി മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളുടെ തിരക്കിലാണിപ്പോൾ പൃഥ്വിരാജ് സുകുമാരനും സംഘവും. ഇതിന്റെ കേരളത്തിലെ പ്രമോഷന്റെ ഭാഗമായി ഈ ചിത്രത്തിലെ വില്ലൻ വേഷം ചെയ്യുന്ന വിവേക് ഒബ്‌റോയിയും കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയിരുന്നു. അവിടെ വെച്ച് മാധ്യമങ്ങളുമായി നടത്തിയ അഭിമുഖത്തിൽ വിവേക് ഒബ്‌റോയ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുന്നത്. പൃഥ്വിരാജ് കേരളത്തിന്റെ കമല്‍ഹാസനാണെന്നാണ് വിവേക് ഒബ്‌റോയ് പറയുന്നത്.

പൃഥ്വിരാജ് കൈവെക്കാത്ത മേഖലകളില്ല. അഭിനയിക്കുകയും, പാട്ട് പാടുകയും, ഡാന്‍സ് കളിക്കുകയും , സിനിമ നിർമ്മിക്കുകയും, സംവിധാനം ചെയ്യുകയുമെല്ലാം ചെയ്യുന്ന ആളാണ് പൃഥ്വിരാജ് എന്നും ഇത്തരത്തില്‍ സിനിമയെ ഒരുപാട് സ്നേഹിക്കുന്ന, സിനിമക്ക് വേണ്ടി ജീവിക്കുന്ന പൃഥ്വിരാജ്, തന്നെ ഒരുപാട് രീതിയില്‍ സ്വാധീനിച്ചിട്ടുണ്ടെന്നും വിവേക് ഒബ്‌റോയ് പറയുന്നു. മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയ മേനോനും ചേർന്ന് നിർമ്മിച്ചിരിക്കുന്ന കടുവ ഒരു മാസ്സ് ആക്ഷൻ എന്റർടൈനറായാണ് ഒരുക്കിയിരിക്കുന്നത്. കടുവക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവരാണ് ഇതിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

webdesk

Recent Posts

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

2 days ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 days ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

3 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

4 weeks ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

4 weeks ago

This website uses cookies.