പ്രശസ്ത നടൻ മാധവൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് റോക്കട്രി: ദി നമ്പി എഫ്ഫക്റ്റ്. മാധവൻ തന്നെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയാണ് അദ്ദേഹം. ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ പദ്മഭൂഷണ്‍ നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് റോക്കട്രി- ദ നമ്പി എഫ്ഫക്റ്റ്. വ്യാജമായുണ്ടാക്കിയ ചാരക്കേസിനെ തുടര്‍ന്ന് നമ്പി നാരായണന്‍ എന്ന ശാസ്ത്രജ്ഞന്റെ വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും എന്താണ് സംഭവിച്ചതെന്നും, ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തെ അതെങ്ങനെയാണ് ബാധിച്ചതെന്നുമാണ് ഈ ചിത്രം നമ്മുക്ക് മുന്നിലവതരിപ്പിക്കുക. ഇംഗ്ലീഷ്, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലാണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. ഇതിന്റെ തമിഴ് പതിപ്പിൽ സൂര്യയും ഹിന്ദി പതിപ്പിൽ ഷാരൂഖ് ഖാനും അതിഥി വേഷം ചെയ്യുണ്ടെന്നതും പ്രേക്ഷകരെ ആകർഷിക്കുന്ന ഒരു ഘടകമാണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ സെറ്റിൽ മാധവനെ സന്ദർശിക്കാനെത്തിയ സൂര്യയുടെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
നമ്പി നാരായണനായി മാധവൻ നടത്തിയ മേക്കോവർ കണ്ട് അത്ഭുതപ്പെട്ടു നിൽക്കുന്ന സൂര്യയെയാണ് നമ്മുക്ക് കാണാൻ സാധിക്കുന്നത്. മാധവനൊപ്പം അവിടെ നമ്പി നാരായണനും ഉണ്ടായിരുന്നു. സൂര്യ തന്റെ ഏറ്റവുമടുത്ത സുഹൃത്താണെന്നും കൂടി പറഞ്ഞു നമ്പി നാരായണന് പരിചയപ്പെടുത്തിയപ്പോൾ, താൻ സൂര്യയുടെ ഒരു ആരാധകൻ ആണെന്നും, ബാല ചിത്രത്തിലെ സൂര്യയുടെ പ്രകടനം തനിക്കു വളരെയിഷ്ടപെട്ട ഒന്നാണെന്നും നമ്പി നാരായണൻ പറയുന്നു. ഏതായാലും പ്രേക്ഷകർ ഏറെ പ്രതീക്ഷകളോടെയാണ് ഈ ചിത്രം കാത്തിരിക്കുന്നത്. ഇതിന്റെ ട്രൈലെർ ഈ അടുത്തിടെ റിലീസ് ചെയ്ത് സൂപ്പർ ഹിറ്റായി മാറിയിരുന്നു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.