തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ വെട്രിമാരൻ പ്രഖ്യാപിച്ച ചിത്രമാണ് വാടിവാസൽ. പ്രഖ്യാപിച്ച നിമിഷം മുതൽ തെന്നിന്ത്യൻ സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ഒരു ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ഇതിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട ഒരു പുത്തൻ വിവരമാണ് പുറത്തു വന്നിരിക്കുന്നത്. ഈ വർഷം ഡിസംബർ മാസത്തിലാണ് വാടിവാസൽ ആരംഭിക്കുക എന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. ബാല ചിത്രമായ വണങ്കാൻ പൂർത്തിയാക്കിയ സൂര്യ ഇപ്പോൾ അഭിനയിക്കുന്നത് സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്. ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമായി ഒരുക്കുന്ന ഈ ചിത്രം സൂര്യയുടെ കരിയറിലെ നാല്‍പ്പത്തിരണ്ടാം ചിത്രമാണ്. ദിശാ പട്ടാണി നായികാ വേഷം ചെയ്യുന്ന ഈ പൂർത്തിയാക്കിയതിനു ശേഷമാണു വെട്രിമാരൻ ചിത്രത്തിന്റെ ജോലികളിലേക്ക് സൂര്യ കടക്കുകയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
നേരത്തെ ഈ ചിത്രത്തിന്റെ ഒരു ടെസ്റ്റ് ഷൂട്ട് വീഡിയോ റിലീസ് ചെയ്യുകയും വലിയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ജെല്ലിക്കെട്ടിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ ചിത്രത്തിന് വേണ്ടി രണ്ടു ജെല്ലിക്കെട്ട് കാളകളെ സ്വന്തമായി വാങ്ങി പരിശീലനം നടത്തുകയാണ് സൂര്യ. വെട്രിമാരൻ ഒരുക്കിയ അസുരൻ, കർണ്ണൻ തുടങ്ങി ഒട്ടേറെ വമ്പൻ ചിത്രങ്ങൾ നിർമ്മിച്ച കലൈപുലി എസ് താണു തന്നെ നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം, ജെല്ലിക്കെട്ട് പശ്ചാത്തലമായ, സി.എസ്. ചെല്ലപ്പയുടെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്. കാളയുമായുള്ള സംഘട്ടനങ്ങൾ പരിചയമാകുന്നതിനായി, ജെല്ലിക്കെട്ടിൽ പരിചയസമ്പന്നരായ ആളുകളുടെ സഹായത്തോടെ, കാളകളെ തന്റെ വീട്ടിൽ നിർത്തി പരിപാലിച്ചു കൊണ്ടാണ് സൂര്യ പരിശീലനം നടത്തുന്നത്.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.