തമിഴ് സിനിമാ താരങ്ങളുടെ ആരാധകരോടുള്ള സ്നേഹം ഏറെ ചർച്ചയാവാറുള്ള വിഷയമാണ്. അത്തരത്തിൽ തന്റെ ആരാധകരോടുള്ള പെരുമാറ്റത്തിലൂടെ വീണ്ടും ശ്രദ്ധ പിടിച്ചു പറ്റുകയാണ് തമിഴ് സൂപ്പർ താരം സൂര്യ. തമിഴ് താരം ആണെങ്കിൽ പോലും ഏറെ ആരാധകർ മലയാളത്തിലുമുള്ള സൂര്യയുടെ കേരളത്തിലെക്കുള്ള വരവ് എന്നും ആരാധകർക്ക് ആഘോഷമാണ്. അത്തരത്തിൽ അപ്രതീക്ഷിതമായി ലഭിച്ച ആഘോഷമാണ് കഴിഞ്ഞ കുറച്ച് നാളുകൾക്ക് മുൻപ് നടന്ന ‘അമ്മ മഴവിൽ ഷോ എന്ന് തന്നെ പറയാം. അപ്രതീക്ഷിതമായിട്ടായിരുന്നു പരുപാടി കാണാനായി സൂര്യ എത്തുമെന്ന് അറിയിച്ചത്. വാർത്ത വന്നതോടെ ആരാധകർ എല്ലാം വലിയ ആവേശത്തിലായി മാറി. ആരാധകർ സൂര്യ വിമാനം ഇറങ്ങുന്നത് മുതൽ അദ്ദേഹത്തിനായി കാത്തുനിന്നു. പരിപാടിയുടെ സമാപ്തിക്ക് ശേഷം സിനിമ താരങ്ങളുമായി ചിത്രമെടുത്ത സൂര്യ തന്റെ ആരാധകർക്കയും സമയം മാറ്റി വച്ചിരുന്നു.
തന്റെ ആരാധകർക്കായി ഒരുക്കിയ വേദിയിൽ താരത്തോടൊപ്പം ചിത്രമെടുക്കാനും സന്തോഷം പങ്കുവെക്കാനും നിരവധിപേർ എത്തി. അത്തരത്തിൽ ഒരു ആരാധകൻ എത്തിയത് സൂര്യക്കുള്ള സമ്മാനവുമായിട്ടായിരുന്നു. സൂര്യക്കുള്ള ഷർട്ടുമായി എത്തിയ അദ്ദേഹം സ്നേഹപൂർവ്വം അന്നത് സൂര്യക്ക് നൽകി. പിന്നീട് ചിത്രമെടുത്ത് പിരിയുമായും ചെയ്തു. എന്നാൽ സാധാരണ താരങ്ങൾ ഇത്തരം സമ്മാനങ്ങളുമായി പിന്നീട് പൊതുസമൂഹത്തിൽ എത്താറില്ല. എന്നാൽ സൂര്യ തന്റെ ആരാധകനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. കഴിഞ്ഞ ദിവസം ഷൂട്ടിംഗ് സെറ്റിൽ എത്തിയ സൂര്യ ആരാധകൻ നൽകിയ ഷർട്ടും ധരിച്ചാണ് എത്തിയത്. കാരവാനിൽ നിന്നും ഷർട്ടും ധരിച്ചിറങ്ങുന്ന സൂര്യയുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വയറലാവുന്നത്. എന്നതായാലും ആരാധകരുടെ സ്നേഹത്തിന് തിരിച്ച് ഇത്രയേറെ സ്നേഹം നൽകുന്ന സൂര്യയെ വാനോളം പുകഴ്ത്തുകയാണ് പ്രേക്ഷക സമൂഹം.
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
This website uses cookies.