[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

നീരാളിയുടെ റിലീസ് തീയതിയിൽ മാറ്റം.. ആരാധകരുടെ കാത്തിരിപ്പ് നീളും..

മോഹൻലാൽ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം നീരാളിയുടെ റിലീസ് തീയതിയിൽ മാറ്റം. ഈദ് റിലീസായി ജൂൺ 14ന് തീയേറ്ററുകളിൽ എത്തുമെന്ന് മുൻപ് തന്നെ പ്രഖ്യാപിച്ച നീരാളി, ഒരു ദിവസം വൈകിയായിരിക്കും എത്തുക. ചിത്രം വമ്പൻ റിലീസായി ജൂൺ 15 ന് തീയേറ്ററുകളിൽ എത്തും. നിർമ്മാതാവ് സന്തോഷ് ടി കുരുവിള തന്നെയാണ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ചിത്രത്തിന്റെ പുതിയ റിലീസ് തീയ്യതി കുറിച്ചിരിക്കുന്നത്. ഈദ് റിലീസായി 15നെത്തുന്ന നീരാളി സൽമാൻ ഖാൻ ചിത്രമായ റേസ് 3 പോലെയുള്ള വമ്പൻ ചിത്രങ്ങളോടാണ് മത്സരിക്കുക. ജൂൺ 16 ന് മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ചിത്രം അബ്രഹാമിന്റെ സന്തതികളും എത്തുന്നതോടെ തീയേറ്ററുകളിൽ ഈദ് മത്സരം കൊഴുക്കും.

സംവിധായകൻ അജോയ് വർമ്മ ആദ്യമായി സംവിധാനം ചെയ്യുന്ന മലയാളം ചിത്രമാണ് നീരാളി. ചിത്രം സണ്ണി എന്ന ജെമ്മോളജിസ്റ്റിന്റെ കഥപറയുന്നു. ചിത്രത്തിൽ സണ്ണിയായി മോഹൻലാൽ എത്തുമ്പോൾ ഭാര്യയായ മോളികുട്ടിയായി എത്തുന്നത് നദിയ മൊയ്തുവാണ്. ഇരുവരെയും കൂടാതെ ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തൻ, പാർവതി നായർ, സായികുമാർ തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു. ആക്ഷൻ – അഡ്വെഞ്ചർ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയൊരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സാജു തോമസാണ്. ബോളീവുഡ് ഛായാഗ്രാഹകൻ സന്തോഷ് തുണ്ടിയിലാണ് ചിത്രത്തിനായി ക്യമാറ ചലിപ്പിച്ചിരിക്കുന്നത്. സ്റ്റീഫൻ ദേവസ്സിയാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. മൂൺ ഷോട്ട് എന്റർടൈന്മെന്റ്സിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള, ജോൺ തോമസ്, മിബു ജോസ് തുടങ്ങിയവർ ചേർന്ന് ചിത്രം നിർമ്മിച്ചിരിക്കുന്നു.

webdesk

Recent Posts

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

6 days ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

7 days ago

ധ്യാൻ ശ്രീനിവാസൻ ചിത്രം ‘വിവാഹ്’ ഇന്ന് മുതൽ തിയേറ്ററുകളിൽ

ധ്യാൻ ശ്രീനിവാസനെ നായകനാക്കി ഒരുക്കിയ റൊമാന്റിക് ഡ്രാമ 'വിവാഹ്' ഇന്ന് മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിന്. റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ട്രെയിലറും…

7 days ago

ധ്യാൻ ശ്രീനിവാസൻ ചിത്രം വിവാഹ് ട്രെയിലർ പുറത്ത്

ധ്യാൻ ശ്രീനിവാസൻ, ധ്രുവൻ, അനീഷ് ഗോപാൽ, അഭിഷേക് ശ്രീകുമാർ, ശ്രുതി ജയൻ, നയന എൽസ, നൈറ നിഹാർ, അർച്ചന വിവേക്…

1 week ago

ജി.ഡി. നായിഡു’ ജി ഡി എൻ സിനിമയിലെ ചരിത്രപ്രസിദ്ധമായ വിന്റേജ് കാർ ലുലു മാളിൽ പ്രദർശനത്തിന്; ഓഗസ്റ്റ് 7-ന് ചിത്രം തിയേറ്ററുകളിലേക്ക്

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. നായിഡു' എന്ന സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി, ചിത്രത്തിൽ ഉപയോഗിച്ചിട്ടുള്ള…

1 week ago

‘തുടക്കം’ ട്രെയിലർ പുറത്തിറങ്ങി; വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റത്തിന് ആവേശം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന ‘തുടക്കം’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘2018’ എന്ന മെഗാഹിറ്റ്…

1 week ago

This website uses cookies.