തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യ ഇപ്പോൾ ഒരുപിടി ഗംഭീര ചിത്രങ്ങളുടെ ഭാഗമായി പ്രേക്ഷകരുടെ മുന്നിലെത്താനുള്ള ഒരുക്കത്തിലാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കമൽ ഹാസൻ ചിത്രമായ വിക്രത്തിൽ, റോളക്സ് എന്ന പേരിൽ വില്ലൻ വേഷത്തിലെത്തിയ സൂര്യ അക്ഷരാർത്ഥത്തിൽ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. അതിഥി വേഷമായിരുന്നെങ്കിൽ കൂടി വലിയ കയ്യടിയാണ് ഈ കഥാപാത്രം നേടിയെടുത്തത്. വിക്രമിൽ അതിഥി വേഷത്തിലെത്തിയ റോളക്സ് എന്ന കഥാപാത്രം, വിക്രം 3 എന്ന ഇതിന്റെ അടുത്ത ഭാഗത്തിൽ കമൽ ഹാസനൊപ്പം മുഴുനീള കഥാപാത്രമായി എത്തുമെന്ന് കമൽ ഹാസനും സംവിധായകൻ ലോകേഷും വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ റോളെക്സിന് ശേഷം മറ്റൊരതിഥി വേഷത്തിലൂടെ പ്രേക്ഷകരെ ഞെട്ടിക്കാനൊരുങ്ങുകയാണ് സൂര്യ എന്ന റിപ്പോർട്ടുകളാണ് വരുന്നത്. സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്തു സൂപ്പർ വിജയം നേടിയ സൂരറൈ പോട്ര് എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കിലാണ് സൂര്യ അതിഥി വേഷം ചെയ്യാൻ പോകുന്നത്.
ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാർ നായകനായ ഈ ചിത്രം സുധ കൊങ്കര തന്നെയാണ് സംവിധാനം ചെയ്യുന്നത്. ഇപ്പോൾ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാതാക്കളിലൊരാൾ കൂടിയാണ് സൂര്യ. ചെന്നൈയിൽ നടക്കുന്ന രണ്ടാം ഷെഡ്യൂളിലാകും സൂര്യയഭിനയിക്കുക എന്നുള്ള റിപ്പോർട്ട്, ടൈംസ് ഓഫ് ഇന്ത്യയാണ് ആദ്യം പുറത്തു വിട്ടത്. തമിഴിൽ സൂര്യയവതരിപ്പിച്ച നെടുമാരനെന്ന കഥാപാത്രത്തെ ഹിന്ദിയിൽ അക്ഷയ് കുമാർ അവതരിപ്പിക്കുമ്പോൾ, തമിഴിൽ അപർണ ബാലമുരളിയവതരിപ്പിച്ച ബൊമ്മിയായി, ഹിന്ദിയിൽ രാധിക മദനെത്തുന്നു. സൂര്യയുടെ 2ഡി എന്റർടെയ്ൻമെൻറ്സും വിക്രം മൽഹോത്രയും ചേർന്നാണ് ഈ ഹിന്ദി റീമേക് നിർമ്മിക്കുന്നത്. ആഭ്യന്തര വിമാന സർവീസായ എയര്‍ ഡെക്കാണിന്‍റെ സ്ഥാപകന്‍, ജി ആര്‍ ഗോപിനാഥിന്‍റെ ജീവിതത്തെ ആസ്പദമാക്കിയാണ് സുധ കൊങ്കര ഈ ചിത്രമൊരുക്കിയത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.