[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പൃഥ്വിരാജ്- ഷാജി കൈലാസ് ടീമിന്റെ മാസ്സ് ആക്ഷൻ ചിത്രം കടുവയിൽ മോഹൻലാലും?

യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനെ നായകനാക്കി മാസ്സ് ചിത്രങ്ങളുടെ അമരക്കാരനായ ഷാജി കൈലാസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് കടുവ. വരുന്ന ജൂൺ മുപ്പതിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ രണ്ടു ടീസറുകൾ ഇതിനോടക്ക് സൂപ്പർ ഹിറ്റുകളായി കഴിഞ്ഞു. ഒരിടവേളക്ക് ശേഷം മാസ്സ് കഥാപാത്രമായി പൃഥ്വിരാജ് അഭിനയിച്ച ചിത്രമാണ് കടുവ. കടുവക്കുന്നേൽ കുറുവച്ചൻ എന്നാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ ചെയ്യുന്ന കഥാപാത്രത്തിന്റെ പേര്. മാസ്സ് ആക്ഷൻ സീനുകളും പഞ്ച് ഡയലോഗുകളും നിറഞ്ഞ ഒരു കമ്പ്ലീറ്റ് ആക്ഷൻ ത്രില്ലറായിരിക്കും ജിനു എബ്രഹാം രചിച്ച കടുവയെന്ന സൂചനയാണ് ഇതിന്റെ ടീസറുകൾ, പോസ്റ്ററുകളെന്നിവ തരുന്നത്. ഇതിനോടകം വലിയ ഹൈപ്പുള്ള ഈ ചിത്രത്തിന്റെ ഹൈപ്പ് പിന്നെയും കൂട്ടുന്ന ഒരു വാർത്തയാണിപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഈ ചിത്രത്തിൽ പത്തു മിനിറ്റോളം നീളുന്ന ഒരതിഥി വേഷം ചെയ്യുന്നുണ്ടെന്നാണ് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നത്.

ഏതായാലും പൃഥ്വിരാജ് സുകുമാരനൊപ്പം മോഹൻലാൽ കൂടി കടുവയിലുണ്ടെങ്കിൽ, തീയ്യേറ്ററുകൾ പൂരപ്പറമ്പുകളാവുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. ബോളിവുഡ് താരം വിവേക് ഒബ്‌റോയ് വില്ലൻ വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് സംയുക്ത മേനോനാണ്. സിദ്ദിഖ്, വിജയ രാഘവൻ, കലാഭവൻ ഷാജോൺ, ദിലീഷ് പോത്തൻ, അജു വർഗീസ്, സുദേവ് നായർ, സായി കുമാർ, സീമ, അർജുൻ അശോകൻ, ജനാർദ്ദനൻ, രാഹുൽ മാധവ്, റീന മാത്യൂസ്, പ്രിയങ്ക നായർ, മീനാക്ഷി, വൃദ്ധി വിശാൽ, ജൈസ് ജോസ്, കൊച്ചു പ്രേമൻ, സച്ചിൻ കടേക്കർ എന്നീ താരങ്ങളും ഈ ചിത്രത്തിലഭിനയിച്ചിട്ടുണ്ട്. ജേക്സ് ബിജോയ് ആണ് കടുവക്കു വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

webdesk

Recent Posts

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

1 hour ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

1 day ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

This website uses cookies.