[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

വിക്രത്തിലൂടെ കയ്യടി നേടിയ നായിക ഇനി കുഞ്ചാക്കോ ബോബനൊപ്പം; എന്നാ താൻ കേസ് കൊട് വരുന്നു

പ്രശസ്ത മലയാള താരം കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് എന്നാ താൻ കേസ് കൊട്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നീ സിനിമകൾക്കു ശേഷം രതീഷ് പൊതുവാൾ സംവിധാനം ചെയ്യുന്ന ഈ ചിത്രം അധികം വൈകാതെ തന്നെ തീയേറ്ററുകളിലെത്തുമെന്നാണ് സൂചന. സന്തോഷ് ടി കുരുവിളക്കൊപ്പം ചേർന്ന് ഉദയ പിക്ചേഴ്സ്, കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ കുഞ്ചാക്കോ ബോബൻ ഈ ചിത്രത്തിന്റെ സഹനിർമ്മാതാവ് കൂടിയായാണെത്തുന്നത്. ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് പ്രശസ്ത തമിഴ് നടിയായ ഗായത്രി ശങ്കറാണ്. ഈ അടുത്തിടെ റിലീസ് ചെയ്തു മെഗാ വിജയം നേടിയ കമൽ ഹാസൻ- ലോകേഷ് കനകരാജ് ചിത്രം വിക്രത്തിൽ, ഫഹദ് ഫാസിലിന്റെ നായികയായഭിനയിച്ചു ശ്രദ്ധ നേടിയ നടിയാണ് ഗായത്രി ശങ്കർ. ഇതിലെ പ്രകടനത്തിന് വലിയ പ്രശംസയാണ് ഈ നടി നേടിയെടുത്തത്. ഇപ്പോഴിതാ, ഗായത്രി ശങ്കറിന് അഭിനന്ദനങ്ങൾ നൽകി കൊണ്ട് മുന്നോട്ടു വന്നിരിക്കുകയാണ് എന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

അതോടൊപ്പം ഈ ചിത്രത്തിലെ ഗായത്രി ശങ്കറിന്റെ ലുക്ക് പുറത്തു വിട്ട് കൊണ്ടുള്ള പോസ്റ്ററും അവർ പങ്കുവെച്ചിട്ടുണ്ട്. കൊഴുമ്മൽ രാജീവൻ അഥവാ അംബാസ്‌ രാജീവൻ എന്നാ കഥാപാത്രമായാണ് ഇതിൽ കുഞ്ചാക്കോ ബോബനഭിനയിച്ചിരിക്കുന്നത്. ഹിന്ദി ചിത്രം ഷെർണിക്ക് ക്യാമറ ചലിപ്പിച്ച രാകേഷ് ഹരിദാസ് കാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് മനോജ് കണ്ണോത്, ഇതിനു സംഗീതമൊരുക്കുന്നത് ഡോൺ വിൻസെന്റ് എന്നിവരാണ്. ബേസിൽ ജോസഫ്, ഉണ്ണിമായ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം കാസർഗോഡാണ് പ്രധാനമായും ഷൂട്ട് ചെയ്തത്. ഒറ്റ്, നീല വെളിച്ചം, അറിയിപ്പ്, എന്താടാ സജീ, പകലും പാതിരാവും, പദ്മിനി, ആറാം പാതിരാ, ഗർ, മറിയം ടൈലേഴ്സ് എന്നിവയൊക്കെയാണ് ഇത് കൂടാതെ കുഞ്ചാക്കോ ബോബന്റേതായി ഇനി വരാനുള്ള ചിത്രങ്ങൾ.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.