തമിഴിലെ മുൻനിര നായകന്മാരുടെ പിറന്നാൾ ദിവസത്തിന് മുന്നോടിയായി ആരാധകർ എല്ലാ വർഷവും ഹാഷ് ടാഗിലൂടെ ട്വിറ്ററിൽ കോളിളക്കം സൃഷ്ട്ടിക്കാറുണ്ട്. പിറന്നാളിന് 50 ദിവസം ബാക്കി നിൽക്കെ അഡ്വാൻസ് ബർത്ത്ഡേ ഹാഷ് ടാഗും റെക്കോര്ഡുകളും കോളിവുഡിൽ ഏറെ ശ്രദ്ധേയമാണ്. തമിഴകത്ത് വിജയ് – അജിത്ത് ആരാധകരാണ് ബർത്ത്ഡേ ഹാഷ് ടാഗ് റെക്കോർഡുകൾ ഭേദിക്കാറുള്ളത്. ഏവരെയും ഞെട്ടിച്ചുകൊണ്ട് നടിപ്പിൻ നായകൻ സൂര്യയുടെ ആരാധകർ ട്വിറ്ററിൽ പുതിയ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്. #SuriyaBdayFestin50Days എന്ന ഹാഷ്ടാഗ് ഒരു ദിവസം കൊണ്ട് 2.2 മില്യൺ ട്വീറ്റുകൾ സ്വന്തമാക്കി സൂര്യ ആരാധകർ കോളിവുഡിൽ തരംഗം സൃഷ്ട്ടിച്ചിരിക്കുകയാണ്.
വിജയ് ആരാധകരുടെ പേരിൽ ഉണ്ടായിരുന്ന അഡ്വാൻസ് ബർത്ത്ഡേ ഹാഷ്ടാഗ് റെക്കോർഡാണ് സൂര്യ ആരാധകർ ഭേദിച്ചിരിക്കുന്നത്. 24 മണിക്കൂർ കൊണ്ട് 1.8 മില്യൺ ട്വീറ്റ് എന്ന റെക്കോര്ഡാണ് ഇപ്പോൾ പഴങ്കഥയാക്കിയത്. 520k ട്വീറ്റുകളുമായി അജിത് ആരാധകർ മൂന്നാം സ്ഥാനത്താണ് ഇപ്പോൾ നിൽക്കുന്നത്. സൗത്ത് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ആരാധക പിന്തുണയുള്ള താരമാണ് സൂര്യ. #SooraraiPottru എന്ന ഹാഷ്ടാഗും ജൂണ് 3ന് ട്വിറ്ററിൽ സൂര്യ ആരാധകർ തരംഗമാക്കിയിരുന്നു. തീയറ്റർ തുറന്നാൽ ഉടൻ പ്രദർശനത്തിന് ഒരുങ്ങുന്ന സൂര്യ ചിത്രമാണ് സൂരരയ് പോട്രൂ. സുധ കൊങ്കര സംവിധാനം ചെയ്തിരിക്കുന്ന ചിത്രം എയർ ഡെക്കാന്റെ സ്ഥാപകനായ ജി.ആർ ഗോപിനാഥിന്റെ കഥയാണ് ചർച്ച ചെയ്യുന്നത്. മലയാളി താരം അപർണ്ണ ബാലമുരളിയാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. 2ഡി എന്റർടൈന്മെന്റ്സിന്റെ ബാനറിൽ സൂര്യ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.