[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

നിർധനരായ കുട്ടികൾക്ക് 30 സ്മാർട്ട്‌ഫോൺ വാങ്ങി നൽകി ഉണ്ണി മുകുന്ദൻ..!

കൊറോണ ഭീതി മൂലം സ്കൂളുകൾ തുറക്കാൻ വൈകിയതോടെ സർക്കാർ ഓണ്ലൈൻ ക്ലാസ്സുകൾ ആരംഭിച്ചിരുന്നു. എന്നാൽ വീട്ടിൽ ടിവിയോ സ്മാർട് ഫോണോ ഇല്ലാത്ത കുട്ടികൾ ഈ ക്ലാസ്സുകൾ കാണാൻ കഴിയാതെ ബുദ്ധിമുട്ടുന്ന ഒരു സാഹചര്യം ഉടലെടുക്കുകയും ഒരു ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി അതേ തുടർന്ന് ആത്മഹത്യ ചെയ്യുകയും ചെയ്തു. ഈ സംഭവം സോഷ്യൽ മീഡിയയിൽ വളരെ വലിയ ചർച്ചയായി മാറുകയും പല പല സംഘടനകൾ നിർധനരായ കുട്ടികൾക്ക് ടി വി, സ്മാർട്ട് ഫോണുകൾ എന്നിവയെത്തിക്കാൻ ടി വി ചലഞ്ച്, സ്മാർട്ട്‌ഫോൺ ചലഞ്ച് എന്നിവയുമായി രംഗത്ത് വരികയും ചെയ്തു. മലയാള സിനിമാ താരങ്ങളും ഇതിനു പിന്തുണയുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ.

പ്രശസ്‌ത ദൃശ്യ- പത്ര മാധ്യമമായ മാതൃഭൂമി മുന്നോട്ടു വെച്ച സ്മാർട്ട്‌ഫോൺ ചലഞ്ചിലേക്ക് നടൻ ഉണ്ണി മുകുന്ദൻ 30 സ്മാർട്ട്‌ ഫോണുകളാണ് നൽകിയിരിക്കുന്നത്. ഒട്ടേറെ കാരുണ്യ പ്രവർത്തികൾ ചെയ്യാൻ ശ്രമിക്കുന്ന ഉണ്ണി മുകുന്ദൻ ഈ കാര്യത്തിലും മാതൃകാപരമായ പ്രവർത്തിയാണ് കാഴ്ച്ച വെച്ചിരിക്കുന്നത്. ഇതിനു മുൻപ് ഡി വൈ എഫ് ഐ മുന്നോട്ടു കൊണ്ടു വന്ന ടി വി ചലഞ്ചിലേക്ക് സിനിമാ താരങ്ങളായ മഞ്ജു വാര്യർ, ആഷിഖ് അബു, ബി ഉണ്ണികൃഷ്ണൻ, സുബീഷ് എന്നിവർ ടിവികൾ സംഭാവന ചെയ്തിരുന്നു. അതുപോലെ പ്രശസ്ത യുവ താരം ടോവിനോ തോമസും ഈ ചലഞ്ചിൽ പങ്കാളിയായി നിർധനരായ കുട്ടികൾക്ക് വേണ്ട സഹായവുമായി എത്തി. സിനിമാ താരങ്ങൾക്കൊപ്പം പ്രമുഖ രാഷ്ട്രീയ പ്രവർത്തകരും ബിസിനസ്സുകാരും സാമൂഹിക പ്രവർത്തകരുമടക്കം ഒട്ടേറെ പേർ ഈ ചലഞ്ചിന്റെ ഭാഗമായും അല്ലാതെ സ്വന്തം നിലയിലും ടിവി, സ്മാർട്ട്‌ഫോൺ എന്നിവ നൽകിക്കൊണ്ട് മുന്നോട്ടു വരുന്നുണ്ട്.

webdesk

Recent Posts

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

9 hours ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

This website uses cookies.