ദളപതി വിജയ് നായകനായി അഭിനയിച്ചു കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വാരിസ്. ദേശീയ പുരസ്‍കാരമടക്കം നേടിയ സൂപ്പർ ഹിറ്റ് മഹേഷ് ബാബു ചിത്രം മഹർഷിയുൾപ്പെടെ സംവിധാനം ചെയ്ത വംശിയാണ് വിജയ്‌യുടെ ഈ അറുപത്തിയാറാം ചിത്രം സംവിധാനം ചെയ്യുന്നത്. വംശി, ഹരി, അഹിഷോർ സോളമൻ എന്നിവർ ചേർന്ന് രചിച്ച ഈ പുതിയ ചിത്രം നിർമ്മിക്കുന്നത് പ്രശസ്ത തെലുങ്ക് നിർമ്മാതാവായ ദിൽ രാജുവാണ്. അടുത്ത വർഷം പൊങ്കൽ റിലീസ് ആയാണ് വാരിസ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ഇതിന്റെ മൂന്നു പോസ്റ്ററുകൾ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്. രശ്‌മിക മന്ദാന നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ പ്രകാശ് രാജ്, പ്രഭു, ശാം, യോഗി ബാബു, ജയസുധ എന്നിവരും അഭിനയിക്കുന്നുണ്ട്. എന്നാൽ ഇപ്പോഴിതാ, അടുത്ത പൊങ്കലിന് ഈ ചിത്രത്തോടേറ്റു മുട്ടാൻ നടിപ്പിൻ നായകൻ സൂര്യയെ നായകനാക്കി ബാല ഒരുക്കുന്ന ചിത്രം വരികയാണെന്ന റിപ്പോർട്ടുകളാണ് ലഭിക്കുന്നത്.
സൂര്യ തന്നെ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അദ്ദേഹം ഇരട്ട വേഷത്തിലാണ് എത്തുന്നതെന്നും സൂചനയുണ്ട്. പിതാമഹൻ, നന്ദ എന്നീ ക്ലാസിക് ചിത്രങ്ങൾക്ക് ശേഷം ബാല- സൂര്യ ടീം ഒന്നിക്കുന്ന ചിത്രമാണിത്. ഇപ്പോൾ ഷൂട്ടിംഗ് പുരോഗമിക്കുന്ന ഈ ചിത്രത്തിൽ കൃതി ഷെട്ടി, മമിതാ ബൈജു എന്നിവരും അഭിനയിക്കുന്നുണ്ട്. സൂര്യയുടെ ഭാര്യയും നടിയുമായ ജ്യോതികയും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്നാണ് സൂചന. ഏതായാലും ഈ രണ്ടു ചിത്രങ്ങളും നേർക്ക് നേർ വന്നാൽ ഒരു വലിയ ബോക്സ് ഓഫീസ് പോരാട്ടമായിരിക്കും നമ്മൾ കാണാൻ പോകുന്നത്. വിജയ് നായകനാവുന്ന വാരിസിൽ തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബു അതിഥി വേഷത്തിലുമുണ്ടെന്നു വാർത്തകൾ വന്നിരുന്നു.
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.