സൂപ്പർസ്റ്റാർ സുരേഷ് ഗോപിയെ നായകനാക്കി ജോഷി ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് പാപ്പൻ. ഭൂപതി, ലേലം, വാഴുന്നോർ, പത്രം, സലാം കാശ്മീർ, ക്രിസ്ത്യൻ ബ്രദേഴ്‌സ്, ട്വന്റി ട്വന്റി, ധ്രുവം എന്നീ ജോഷി ചിത്രങ്ങളിൽ ആണ് സുരേഷ് ഗോപി ഇതിനു മുൻപ് അഭിനയിച്ചത്. എബ്രഹാം മാത്യു മാത്തൻ എന്ന കഥാപാത്രമായി സുരേഷ് ഗോപി എത്തുന്ന പാപ്പൻ ആദ്യ ഏപ്രിൽ അവസാനം ഈദ് റിലീസ് ആയി എത്തുമെന്നാണ് അറിയിച്ചിരുന്നത് എങ്കിലും, ഇപ്പോൾ ഈ ചിത്രം മെയ് മാസത്തേക്ക് മാറ്റി എന്നാണ് അറിയാൻ സാധിക്കുന്നത്. മെയ് 12 അല്ലെങ്കിൽ മെയ് ഇരുപതിന് ആയിരിക്കും ഈ ചിത്രം എത്തുക എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും ബാനറിൽ ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് അജയ് ഡേവിഡ് കാച്ചപ്പിള്ളി ആണ്. ആർജെ ഷാനാണ് ഈ ചിത്രത്തിന് തിരക്കഥ രചിച്ചത്.
ഈ ചിത്രം കൂടാതെ പത്തിൽ കൂടുതൽ മലയാള ചിത്രങ്ങളാണ് മെയ് മാസത്തിൽ റിലീസ് ചെയ്യുന്നത്. ടോവിനോ തോമസ്- കീർത്തി സുരേഷ് ചിത്രം വാശി, ഷെയിൻ നിഗം ചിത്രം ബർമുഡ, സിദ്ധാർഥ് ഭരതൻ- സൗബിൻ ചിത്രം ജിന്ന്, ജയസൂര്യ- മഞ്ജു വാര്യർ ചിത്രം മേരി ആവാസ് സുനോ, എം പദ്‌മകുമാർ- സുരാജ്-ഇന്ദ്രജിത് ചിത്രം പത്താം വളവു, സിജു വിൽസൺ ചിത്രം വരയൻ, നവാഗതനായ അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ജോ ആൻഡ് ജോ എന്നിവയും മെയ് മാസത്തിൽ തീയേറ്ററുകളിൽ എത്തും. ഇത് കൂടാതെ വമ്പൻ തമിഴ്, തെലുങ്കു, ഹിന്ദി ചിത്രങ്ങളും മെയ് മാസത്തിൽ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നുണ്ട്. ഏപ്രിൽ 28 /29 തീയതികളിൽ ആയി പൃഥ്വിരാജ് ചിത്രം ജനഗണമന, മമ്മൂട്ടി ചിത്രം സിബിഐ 5, സത്യൻ അന്തിക്കാട്- ജയറാം ചിത്രം മകൾ എന്നിവയും റിലീസ് ചെയ്യുന്നുണ്ട്.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഹരിഹരൻ ഒരുക്കിയ ക്ലാസിക് ചിത്രം ഒരു വടക്കൻ വീരഗാഥ ഫെബ്രുവരി ഏഴിന് ആണ് റീ റീലിസിനു…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ പുതിയ റിലീസ് തീയതി പുറത്ത്.…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും തീയേറ്ററുകളിൽ പ്രേക്ഷകരുടെ മുന്നിലേക്ക്…
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു…
This website uses cookies.