[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഈ ലുക്ക് തന്റെ 250 മതു ചിത്രത്തിന് വേണ്ടി; കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി താരം..!

മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി ഒരിടവേളക്ക് ശേഷം വീണ്ടും നടനെന്ന നിലയിൽ മലയാള സിനിമയിൽ സജീവമാവുകയാണ്. എം പി കൂടിയായ അദ്ദേഹം ഈ വർഷമാദ്യമാണ് വരനെ ആവശ്യമുണ്ട് എന്ന സൂപ്പർ ഹിറ്റ് അനൂപ് സത്യൻ ചിത്രത്തിലൂടെ നായകനായി വലിയ തിരിച്ചു വരവ് നടത്തിയത്. അതിനു ശേഷം നിതിൻ രഞ്ജി പണിക്കർ ഒരുക്കുന്ന കാവൽ എന്ന ചിത്രത്തിലാണ് അദ്ദേഹം ജോയിൻ ചെയ്തത്. എന്നാൽ രണ്ടു ദിവസം മുൻപ് പുറത്തു വന്ന ഒരു മ്യൂസിക് വീഡിയോയിലെ അദ്ദേഹത്തിന്റെ മാസ്സ് ലുക്ക് സോഷ്യൽ മീഡിയയിൽ ഒട്ടേറെ വ്യാജ പ്രചാരണങ്ങൾക്കിടയാക്കി. പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കാൻ പോകുന്ന കടുവ എന്ന ചിത്രത്തിൽ സുരേഷ് ഗോപി കൂടി അഭിനയിക്കുമെന്നും അതിനു വേണ്ടി ഉള്ളതാണ് ഈ മാസ്സ് ലുക്ക് എന്നും ചിലർ പറഞ്ഞപ്പോൾ, കാവൽ എന്ന സിനിമയിലെ മറ്റൊരു ലുക്കാണ് ഇതെന്ന് മറ്റു ചിലർ പറഞ്ഞു. എന്നാലിപ്പോൾ തന്റെ പുതിയ ലുക്കിനെ കുറിച്ച് പ്രചരിക്കുന്ന വ്യാജ വാർത്തകൾ തള്ളിക്കളഞ്ഞു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സുരേഷ് ഗോപി.

ഈ പുതിയ ലുക്ക് തന്റെ ഇരുനൂറ്റിയന്പതാമത്തെ ചിത്രത്തിന് വേണ്ടി ഉള്ളതാണെന്നും അധികം വൈകാതെ നടക്കാൻ പോകുന്ന അതിന്റെ ഫോട്ടോഷൂട്ടിന് വേണ്ടിയാണു ഇപ്പോൾ ഈ ലുക്ക് വെച്ചിരിക്കുന്നതെന്നും സുരേഷ് ഗോപി പറയുന്നു. നരച്ച താടിയും നീളമുള്ള കറുത്ത മീശയും വെച്ച് കിടിലൻ ലുക്കിലാണ് സുരേഷ് ഗോപി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുക. മാത്യൂസ് തോമസ് ആണ് അദ്ദേഹത്തിന്റെ ഇരുന്നൂറ്റിയന്പതാം ചിത്രം സംവിധാനം ചെയ്യുന്നത് എന്നും സുരേഷ് ഗോപി അറിയിച്ചു. അതിനു ശേഷം അദ്ദേഹം ചെയ്യുന്നത് രാഹുൽ സംവിധാനം ചെയ്യുന്ന ഒരു ചിത്രമാണെന്നും കാവലിന്റെ അടുത്ത ഷെഡ്യൂളിന് വേണ്ടി, ആദ്യം പറഞ്ഞ ഫോട്ടോ ഷൂട്ടിന് ശേഷം, താൻ ക്ലീൻ ഷേവ് ചെയ്യുമെന്നും സുരേഷ് ഗോപി ഫേസ്ബുക് പോസ്റ്റിൽ പറയുന്നു. രണ്ടു ദിവസം മുൻപ് റിലീസ് ചെയ്ത കായങ്ങൾ നൂറ് എന്ന മ്യൂസിക്കൽ ആൽബത്തിലാണ് സുരേഷ് ഗോപി ഈ ലുക്കിൽ പ്രത്യക്ഷപ്പെട്ടത്.

webdesk

Recent Posts

‘ആശാൻ’ : സിനിമയ്ക്കുള്ളിലെ സിനിമയുമായി ജോൺപോള്‍ ജോര്‍ജ്ജ്

സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…

19 hours ago

ധ്യാൻ ശ്രീനിവാസൻ – ലുക്മാൻ ചിത്രം ‘വള’ സെപ്റ്റംബർ 19 ന്

ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…

2 days ago

കാന്താര ചാപ്റ്റർ -1 റിലീസ് ഒക്ടോബർ 2ന്. വിതരണം പൃഥ്വിരാജ് പ്രൊഡക്ഷൻസ്.

ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…

3 days ago

നിവിൻ പോളി ചിത്രം ” ബേബി ഗേൾ ” ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി.

ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്‌…

3 days ago

“വരവ് “അറിയിച്ച് ഷാജി കൈലാസും ജോജു ജോർജും.

ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…

3 weeks ago

പുതു വർഷത്തിൽ പുത്തൻ ചുവട് വെയ്പ്പുമായി ലിസ്റ്റിൻ സ്റ്റീഫന്റെ സൗത്ത് സ്റ്റുഡിയോസ്

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…

3 weeks ago

This website uses cookies.