[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

അന്താരാഷ്ട നഴ്സ് ദിനത്തിൽ കോവിഡ് 19 പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന മാലാഖാമാർക്കു മോഹൻലാലിന്റെ സർപ്രൈസ്..!

ഇന്ന് അന്തരാഷ്ട്ര നഴ്സിങ് ദിനമായി ആചരിക്കുബോൾ നമ്മുടെ ഭൂമിയിലെ മാലാഖാമാരായ നഴ്‌സുമാർ കോവിഡ് 19 എന്ന മഹാരോഗത്തെ തോൽപ്പിക്കാനുള്ള പോരാട്ടത്തിലാണ്. ലോകം മുഴുവൻ കൊറോണ പടരുമ്പോൾ തങ്ങളുടെ ഊണും ഉറക്കവും ഉപേക്ഷിച്ചുകൊണ്ടാണ് സദാ സമയവും ജാഗ്രതയോടെ ഇവർ രോഗികളെ പരിചരിക്കുന്നത്. തങ്ങളുടെ കുടുംബത്തെ പോലും കാണാനോ അവരുടെ അടുത്ത് പോവാനോ സാധിക്കാതെ ഇന്ത്യയിലും വിദേശത്തുമായി നമ്മുടെ നേഴ്‌സുമാർ ജോലി ചെയ്യുന്നു. അതിൽ തന്നെ പലർക്കും രോഗികളിൽ നിന്ന് രോഗം പടർന്നു കിട്ടുകയും ചെയ്തു. ഇപ്പോഴിതാ ഈ പ്രത്യേക ദിവസത്തിൽ ഗൾഫിൽ ജോലി ചെയ്യുന്ന മലയാളി നേഴ്‌സുമാർക്ക് ഒരു സർപ്രൈസായി, അവർക്കു സന്തോഷം പകർന്നു കൊണ്ട് എത്തിയിരിക്കുകയാണ് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ. യു എ ഈയിലെ നേര്സുമാരുമായി ഫോണിൽ ഒരുപാട് സമയം സംസാരിച്ച അദ്ദേഹം അവർക്കു വേണ്ട എല്ലാ പിന്തുണയും തന്നാലാവുന്ന എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. തങ്ങളുടെ പ്രീയപ്പെട്ട ലാലേട്ടന്റെ ശബ്ദം തങ്ങളെ തേടിയെത്തിയതിന്റെ സന്തോഷത്തിലായിരുന്നു ഓരോ നേഴ്‌സുമാരും.

മലയാളികൾ അല്ലാത്ത നേഴ്‌സുമാർ വരെ മോഹൻലാലിനോട് സംസാരിക്കുകയും ഈ അവസരത്തിൽ തങ്ങളെ വിളിച്ചതിനും ഇത്രയും സ്നേഹവും പിന്തുണയും തന്നതിനും നന്ദി അറിയിക്കുകയും ചെയ്തു. ഓരോ നേഴ്‌സുമാരും ലോക ജനതയ്ക്ക് വേണ്ടി ചെയ്യുന്ന നിസ്വാർത്ഥമായ സേവനത്തിനു മോഹൻലാൽ തന്റെ നന്ദി അറിയിച്ചു. മോഹൻലാലിന്റെ കാൾ ആദ്യം വന്നത് നേഴ്‌സ് അനുമോൾ ജോസഫിനാണ്. കടുത്ത മോഹൻലാൽ ആരാധിക കൂടിയായ അനുമോൾ പറയുന്നത് ലാലേട്ടന്റെ കോൾ ശെരിക്കും ഞെട്ടിച്ചു എന്നാണ്. സാധാരണ പരിചയമില്ലാത്ത നമ്പറിൽ നിന്നും ഡ്യൂട്ടിക്ക് ഇടയ്ക്കു കോൾ വന്നാൽ എടുക്കാറില്ല എന്നും പക്ഷെ ഇന്നലെ എടുക്കാൻ തോന്നിയത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്നാണ് എന്നും അനുമോൾ പറയുന്നു. അനുമോൾ ആവശ്യപ്പെട്ടത് പ്രകാരം ഇനി ഗൾഫിൽ വരുമ്പോൾ അവരെ കാണാൻ നേരിട്ട് എത്താമെന്നും അവർക്കൊപ്പം ഒരു നേരം ഒരുമിച്ചു ഭക്ഷണം കഴിക്കാമെന്നും മോഹൻലാൽ പറഞ്ഞു. വി പി എസ് ഹെൽത് കെയർ ആണ് ഈ സർപ്രൈസ് കോൾ അവർക്കു വേണ്ടി പ്ലാൻ ചെയ്തത്. ഇവരെ കൂടാതെ നേരത്തെ തന്നെ ആരോഗ്യ മന്ത്രി ശൈലജ ടീച്ചർക്കൊപ്പം മോഹൻലാൽ കേരളത്തിലെ ഒട്ടേറെ ആരോഗ്യ പ്രവർത്തകരുമായി വീഡിയോ കോൺഫറൻസിങ് വഴി സമരിച്ചിരുന്നു. അതിനു ശേഷം കേരളത്തിന് പുറത്തു ജോലി ചെയ്യുന്ന നേര്സുമാരുമായും കൊറോണ രോഗം വന്നവരുമായും മോഹൻലാൽ സംസാരിച്ചു. അതുപോലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ വ്യാപൃതരായ ഡോക്ടർമാരുമായും മോഹൻലാൽ നിരന്തരം ഫോണിലൂടെ സമ്പർക്കം പുലർത്തുന്നുണ്ട്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.