ജനപ്രിയ താരം കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത പുതിയ ചിത്രമായ ന്നാ താൻ കേസ് കൊട് നാളെ തീയേറ്ററുകളിലെത്തുകയാണ്. രണ്ടു ദിവസം മുൻപ് തന്നെ ഈ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിരുന്നു. ഗംഭീര പ്രേക്ഷക പ്രതികരണമാണ് ഈ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ്ങിനു ലഭിച്ചിരിക്കുന്നത്. ചാക്കോച്ചന്റെ ദേവദൂതർ പാടി എന്ന ഗാനത്തിലെ വൈറൽ നൃത്തവും, ശേഷം പുറത്തു വന്ന ഇതിന്റെ കിടിലൻ ട്രൈലെറുമാണ് പ്രേക്ഷക പ്രതീക്ഷകൾ വർധിപ്പിച്ചതും ചിത്രത്തിന്റെ ഹൈപ്പ് കൂട്ടിയതും. അത്കൊണ്ട് തന്നെ ബുക്കിംഗ് ആരംഭിച്ച നിമിഷം മുതൽ ചൂടപ്പം പോലെയാണിതിന്റെ ടിക്കറ്റുകൾ വിറ്റഴിയുന്നത്. കൊഴുമ്മൽ രാജീവൻ എന്ന അംബാസ് രാജീവനായി കുഞ്ചാക്കോ ബോബനെത്തുന്ന ഈ ചിത്രം കോടതി വ്യവഹാരവും ഹാസ്യവും ആക്ഷനുമെല്ലാം ഇടകലർത്തിയൊരുക്കിയ ഒരു ചിത്രമാണെന്ന് ട്രൈലെർ സൂചിപ്പിക്കുന്നു.
എസ്.ടി.കെ ഫിലിംസിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയും ഉദയായുടെ ബാനറിൽ കുഞ്ചാക്കോ ബോബനും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തത് ഗായത്രി ശങ്കറാണ്. രാകേഷ് ഹരിദാസ് ക്യാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തത് മനോജ് കണ്ണോത്, ഇതിനു സംഗീതമൊരുക്കിയത് ഡോൺ വിൻസെന്റ് എന്നിവരാണ്. ബേസിൽ ജോസെഫ്, ഉണ്ണിമായ എന്നിവരും അഭിനയിച്ചിരിക്കുന്ന ഇതിലെ വൈറലായ ഗാനം, 1985ല്‍ ഭരതന്റെ സംവിധാനത്തില്‍ പുറത്തുവന്ന, മമ്മൂട്ടി നായകനായ കാതോട് കാതോരം എന്ന ചിത്രത്തിലെ ദേവദൂതര്‍ പാടി എന്ന ഗാനത്തിന്റെ റീമിക്‌സാണ്. രാഷ്ട്രീയക്കാരെ വിമര്‍ശിക്കുകയും സാധാരണക്കാരുടെ പ്രശ്‌നങ്ങളെ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്ന ഒരു ചിത്രം കൂടിയായിരിക്കും ഇതെന്ന സൂചനയും ഇതിന്റെ ട്രൈലെർ നമ്മുക്ക് തരുന്നുണ്ട്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.