[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മന്ത്രിയുടെ വീട്ടില്‍ കക്കാന്‍ കയറി, പട്ടികടിയേറ്റ ചാക്കോച്ചന്‍ കോടതിയിലേക്ക്; വിധി നാളെ; ന്നാ താൻ കേസ് കൊട് തിയേറ്റർ ലിസ്റ്റ് എത്തി

മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ന്നാ താൻ കേസ് കൊട് നാളെ മുതൽ പ്രദർശനം ആരംഭിക്കുകയാണ്. കേരളത്തിൽ വമ്പൻ റിലീസ് നേടിയിരിക്കുന്ന ഈ ചിത്രം വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നീ സിനിമകൾക്കു ശേഷം രതീഷ് പൊതുവാൾ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ കൊഴുമ്മൽ രാജീവൻ അഥവാ അംബാസ്‌ രാജീവൻ എന്നറിയപ്പെടുന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്. ഗായത്രി ശങ്കർ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ബേസിൽ ജോസഫ്, ഉണ്ണിമായ എന്നിവരാണ് മറ്റു ശ്രദ്ധേയ വേഷങ്ങൾ ചെയ്യുന്നത്. എസ്.ടി.കെ ഫിലിംസിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള, ഉദയായുടെ ബാനറിൽ കുഞ്ചാക്കോ ബോബൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന്റെ ട്രൈലെർ സൂപ്പർ ഹിറ്റായിരുന്നു.

രാഷ്ട്രീയക്കാരെ വിമര്‍ശിക്കുകയും സാധാരണക്കാരുടെ പ്രശ്‌നങ്ങളെ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്ന ഒരു ചിത്രമാണ് ഇതെന്ന സൂചനയാണ് ആ ട്രൈലെർ തന്നത്. കോടതി രംഗങ്ങളും ആക്ഷനും കോമെഡിയും ത്രില്ലിങ്ങായ മുഹൂർത്തങ്ങളും കോർത്തിണക്കിയാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നതെന്നും ട്രൈലെർ പറയുന്നു. രാകേഷ് ഹരിദാസ് ക്യാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് മനോജ് കണ്ണോത്താണ്. ഡോൺ വിൻസെന്റാണ് ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയത്. സംവിധായകൻ രതീഷ് പൊതുവാൾ തന്നെയാണ് ഈ ചിത്രം രചിച്ചിരിക്കുന്നതും. നേരത്തെ ഈ ചിത്രത്തിലെ ദേവദൂതർ പാടിയെന്ന ഗാനവും അതിലെ കുഞ്ചാക്കോ ബോബന്റെ രസകരമായ നൃത്തവും സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു.

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 day ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.