2019 ല്‍ പുറത്തിറങ്ങിയ മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു ഗിരീഷ് എ.ഡി ആദ്യമായി സംവിധാനം ചെയ്ത തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. കുട്ടികൾ കേന്ദ്ര കഥാപാത്രങ്ങൾ ആയെത്തിയ ഈ ചിത്രത്തിലെ മറ്റൊരു ഹിറ്റ് കഥാപാത്രത്തിന് ജീവൻ നൽകിയത് വിനീത് ശ്രീനിവാസൻ ആണ്. വിനീത് ശ്രീനിവാസന്‍, മാത്യു തോമസ് അനശ്വര രാജന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ഈ ചിത്രം വമ്പൻ ബോക്സ് ഓഫീസ് വിജയമാണ് നേടിയെടുത്തത്. ഇതിൽ വിനീത് ശ്രീനിവാസൻ അവതരിപ്പിച്ചത് രവി പദ്മനാഭൻ എന്ന് പേരുള്ള ഒരു അധ്യാപകന്റെ വേഷമാണ്. ഏറെ പ്രത്യേകതകൾ നിറഞ്ഞ, വളരെ രസകരമായ ഈ വേഷം വിനീത് ഭംഗിയായി അവതരിപ്പിക്കുകയും ഈ കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നായി മാറുകയും ചെയ്തു. എന്നാൽ ഈ വേഷം അവതരിപ്പിക്കാൻ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ആദ്യം സമീപിച്ചത് മലയാളത്തിലെ മറ്റൊരു പ്രശസ്ത യുവതാരത്തെ ആയിരുന്നു.
നടന്‍ സണ്ണി വെയ്‌നിനെയായിരുന്നു രവി പദ്മനാഭനാവാൻ അവർ ആദ്യം സമീപിച്ചത്. എന്നാൽ എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് സണ്ണിക്ക് അന്ന് ആ വേഷം ചെയ്യാൻ സാധിച്ചില്ല. താന്‍ വിട്ടുകളഞ്ഞ ആ കഥാപാത്രത്തെ വിനീത് ശ്രീനിവാസൻ ഗംഭീരമാക്കി കയ്യടി നേടുന്നത് കണ്ടപ്പോള്‍ വലിയ അസൂയ തോന്നിയെന്നാണ് സണ്ണി വെയ്ന്‍ ഇപ്പോൾ പറയുന്നത്. വനിതാ മാഗസിന് നൽകിയ അഭിമുഖത്തിലാണ് സണ്ണി വെയ്ൻ ഈ കാര്യം വെളിപ്പെടുത്തിയത്. വേണ്ടെന്ന് തീരുമാനിച്ച് കൈവിട്ടത്തിൽ പിന്നീട് സങ്കടം തോന്നിയ കഥാപാത്രങ്ങള്‍ ഉണ്ടോ എന്നുള്ള ചോദ്യം വന്നപ്പോഴാണ് സണ്ണി വെയ്ൻ ഈ ചിത്രത്തേയും കഥാപാത്രത്തേയും കുറിച്ച് തുറന്നു സംസാരിച്ചത്. വിനീതിന്റെ അസാധ്യ അഭിനയം ആ സിനിമയുടെ മികവ് കൂട്ടി എന്നും നല്ല രസമുള്ള കഥാപാത്രമായിരുന്നല്ലോ അതെന്നോര്‍ക്കുമ്പോള്‍, അത് വിട്ടു കളഞ്ഞതിൽ ഇപ്പോഴും പശ്ചാത്താപമുണ്ട് എന്നും സണ്ണി വെയ്ൻ പറയുന്നു.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.