മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ഇപ്പോൾ സിനിമാ താരവുമായ മലയാളി ശ്രീശാന്ത് നായകനാവുന്ന പുതിയ ചിത്രമായ പട്ടായിൽ ബോളിവുഡ് താരസുന്ദരി സണ്ണി ലിയോണും അഭിനയിക്കും. ആർ. രാധാകൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ബോളിവുഡ് ചിത്രത്തിൽ വളരെ ശ്കതമായ ഒരു വേഷമാണ് ഈ നടി ചെയ്യാൻ പോകുന്നത്. എൻഎൻജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്ത നിർമ്മിക്കുന്ന ഈ ചിത്രം ഇൻവെസ്റ്റിഗേറ്റീവ് മൂഡിൽ സഞ്ചരിക്കുന്ന ഒരു പൊളിറ്റിക്കൽ ത്രില്ലറായാണ് ഒരുക്കുന്നത് എന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ശ്രീശാന്ത് അവതരിപ്പിക്കുന്ന സിബിഐ ഓഫിസറുടെ അന്വേഷണം ചെന്നെത്തുന്നത് സ്ത്രീജനങ്ങൾ ഇഷ്ടപ്പെടുന്ന ഒരു വിഷയത്തിലേക്കാണ് എന്നും അത്തരമൊരു വിഷയം ഒരു സ്ത്രീയിലൂടെ അറിയിച്ചാൽ എങ്ങനെയായിരിക്കുമെന്ന ചിന്തയാണ് പ്രശസ്ത മോഡലും നടിയുമായ സണ്ണി ലിയോണിലേക്കു എത്തിച്ചതെന്നും സംവിധായകൻ പറയുന്നു. ഈ നടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരിക്കും ഇതെന്നും സൂചനയുണ്ട്.
ശ്രീശാന്തിനും സണ്ണി ലിയോണിനും പുറമെ ഗുജറാത്തി സിനിമകളിലെ പ്രശസ്തതാരം ബിമൽ ത്രിവേദിയും അഭിനയിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് പ്രകാശ് കുട്ടിയും എഡിറ്റിംഗ് നിർവഹിക്കുന്നതു സുരേഷ് യു ആർ എസുമാണ്. സുരേഷ് പീറ്റേഴ്സ് സംഗീതം ഒരുക്കുന്ന ഈ ചിത്രത്തിന് വേണ്ടി സണ്ണി ലിയോൺ തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ഒരു ഫീമെയിൽ ആർട്ടിസ്റ്റിന് അവതരിപ്പിക്കാൻ റിസ്ക്കുള്ള കഥാപാത്രമാണ് സണ്ണി ലിയോൺ ഇതിൽ അവതരിപ്പിക്കാൻ പോകുന്നത് എന്നും കഥാപാത്രത്തെ കുറിച്ച് കേട്ടപാടെ വളരെ ത്രില്ലോടെയായിരുന്നു ഈ നടി അതിനെ സ്വീകരിച്ചത് എന്നും സംവിധായകൻ പറയുന്നു. ഈ അടുത്തിടെ ഏതാനും മലയാള ചിത്രങ്ങളിൽ സണ്ണി ലിയോൺ അഭിനയിച്ചിരുന്നു.
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത…
This website uses cookies.