[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ലൂസിഫർ തെലുങ്കു റീമേക്; സയ്യദ് അഹമ്മദ് ആവാൻ സൽമാൻ ഖാനോ വിക്രമോ..?

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ ഒരുക്കിയ ബ്ലോക്ക്ബസ്റ്റർ മലയാള ചിത്രമാണ് ലൂസിഫർ. മുരളി ഗോപി തിരക്കഥ ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. നൂറു കോടിയിൽ അധികം രൂപ കളക്ഷൻ നേടുന്ന ചിത്രമായി മാറിയ ലൂസിഫർ പൃഥ്വിരാജ് സുകുമാരന്റെ ആദ്യത്തെ സംവിധാന സംരഭവുമാണ്. കേരളത്തിന് അകത്തും പുറത്തും ഇന്ത്യക്കു പുറത്തുമെല്ലാം വമ്പൻ ഹിറ്റായി മാറിയ ലൂസിഫർ, ഓവർസീസ് മാർക്കറ്റിൽ നിന്ന് മാത്രം അമ്പതു കോടി രൂപ കളക്ഷൻ നേടിയ ഒരേയൊരു മലയാള ചിത്രവുമാണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ തെലുങ്കു റീമേക് ഒരുങ്ങുകയാണ്. മോഹൻലാൽ മലയാളത്തിൽ ചെയ്ത നായക വേഷം തെലുങ്കിൽ ചെയ്യുന്നത് മെഗാ സ്റ്റാർ ചിരഞ്ജീവി ആണ്. മോഹൻ രാജ സംവിധാനം ചെയ്യുന്ന ഈ തെലുങ്കു റീമേക്കിന്റെ ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു.

ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പറയുന്നത്, ലുസിഫെറിൽ പൃഥ്വിരാജ് സുകുമാരൻ അവതരിപ്പിച്ച സയ്യദ് മസൂദ് എന്ന അതിഥി വേഷം ചെയ്യാൻ തെലുങ്കു റീമേക്കിൽ ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനെ ചിരഞ്ജീവി സമീപിച്ചു എന്നാണ്. പക്ഷെ സൽമാൻ ഖാൻ ആ ക്ഷണം നിരസിച്ചു എന്നും വാർത്തകൾ വരുന്നുണ്ട്. അതിനു ശേഷം ലൂസിഫർ തെലുങ്കു റീമേക്കിന്റെ അണിയറ പ്രവർത്തകർ തമിഴ് സൂപ്പർ താരം ചിയാൻ വിക്രമിനെ ആണ് സമീപിച്ചിരിക്കുന്നത് എന്നാണ് വാർത്തകൾ പറയുന്നത്. ഏതായാലും ലൂസിഫർ തെലുങ്കു റീമേക് വലിയ ഒരു സംഭവമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ. ഇത് കൂടാതെ ചിരഞ്ജീവി നായകനായി ഇനി വരാനുള്ളത് ആചാര്യ എന്ന ചിത്രമാണ്. ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ് ലൂസിഫര്‍ റീമേക്ക്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

3 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

5 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.