കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാർ: അറബിക്കടലിന്റെ സിംഹം. മോഹൻലാൽ മരക്കാർ നാലാമൻ ആയി ടൈറ്റിൽ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ തമിഴ്, ഹിന്ദി ഭാഷകളിൽ നിന്നും ബ്രിട്ടീഷ്, ചൈനീസ് ഭാഷകളിൽ നിന്നും വരെ അഭിനേതാക്കൾ ഉണ്ട്. ഇപ്പോഴിതാ പ്രശസ്ത ബോളിവുഡ് താരം സുനിൽ ഷെട്ടി ഈ ചിത്രത്തിൽ ജോയിൻ ചെയ്തു കഴിഞ്ഞു. ഹോളിവുഡ് ഫിലിം ട്രോയിലെ കേന്ദ്ര കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള പടച്ചട്ടയണിഞ്ഞാണ് സുനിൽ ഷെട്ടി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു യോദ്ധാവിന്റെ വേഷമാണ് സുനിൽ ഷെട്ടി ഇതിൽ അവതരിപ്പിക്കുന്നത്. കിടിലൻ ആക്ഷൻ രംഗങ്ങൾ ആയിരിക്കും അദ്ദേഹം ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സുനിൽ ഷെട്ടിയുടെ കിടിലൻ ലുക്കിൽ ഉള്ള ലൊക്കേഷൻ ചിത്രങ്ങൾ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു.
സാബു സിറിൽ പ്രൊജക്റ്റ് ഡിസൈനർ ആയി എത്തുന്ന ഈ ചിത്രത്തിൽ മലയാളത്തിൽ നിന്ന് പ്രണവ് മോഹൻലാൽ, മധു, മഞ്ജു വാര്യർ, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, കീർത്തി സുരേഷ് എന്നിവർ ആണുള്ളത്. പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശനും അഭിനയിക്കുന്ന ഈ ചിത്രത്തിൽ തമിഴിൽ നിന്ന് അർജുൻ, പ്രഭു, പൂജ കുമാർ എന്നിവരും ഉണ്ട്. തിരു കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിനു സംഗീതം ഒരുക്കുന്നത് റോണി റാഫേൽ ആണ്. നൂറു കോടി രൂപ മുതൽ മുടക്കി മലയാള സിനിമയിലെ എക്കാലത്തെയും വലിയ പ്രൊജക്റ്റ് ആയി ഒരുക്കുന്ന ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ. കോൺഫിഡന്റ് ഗ്രൂപ്പ് ന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ്, മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവർ ചേർന്ന് ആണ് നിർമ്മിക്കുന്നത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.