കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ പ്രിയദർശൻ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. നൂറു കോടി രൂപ ബഡ്ജറ്റിൽ അണിയിച്ചൊരുക്കിയ ഈ ചിത്രം ഈ വർഷം മാർച്ച് 26 ന് ലോകം മുഴുവൻ റിലീസ് ചെയ്യും. ഇതുവരെ ഈ ചിത്രത്തിന്റെ മൂന്നു ഒഫീഷ്യൽ പോസ്റ്ററുകളും രണ്ടു കാരക്റ്റർ പോസ്റ്ററുകളും റീലീസ് ചെയ്യുകയും വലിയ തരംഗമാവുകയും ചെയ്തിരുന്നു. കീർത്തി സുരേഷ് അവതരിപ്പിക്കുന്ന ആർച്ച, അർജുൻ അവതരിപ്പിക്കുന്ന ആനന്ദൻ എന്നീ കഥാപാത്രങ്ങളുടെ പോസ്റ്ററുകളാണ് ഇതുവരെ പുറത്തു വന്നതെങ്കിൽ ഇന്ന് റിലീസ് ചെയ്തിരിക്കുന്നത് ബോളിവുഡ് താരം സുനിൽ ഷെട്ടി അവതരിപ്പിക്കുന്ന ചന്ദ്രോത് പണിക്കർ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ്. കഴിഞ്ഞ വർഷം അവസാനം റിലീസ് ചെയ്ത മാമാങ്കം എന്ന മമ്മൂട്ടി ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരും ചന്ദ്രോത് പണിക്കർ എന്നായിരുന്നു.
ഈ രണ്ട് ചിത്രത്തിലും സാമൂതിരി ഒരു കഥാപാത്രം ആയതിനാൽ ഈ രണ്ടു കഥാപാത്രങ്ങളും ഒന്നു തന്നെയാണോ എന്നറിയാനുള്ള ആകാംഷയിലാണ് ഇപ്പോൾ മലയാള സിനിമാ പ്രേമികളും ആരാധകരും. ലോകം മുഴുവൻ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ആയി 50 ലധികം രാജ്യങ്ങളിലെ അയ്യായിരത്തോളം തീയേറ്ററുകളിൽ ഈ ചിത്രം റിലീസ് ചെയ്യാനാണ് പ്ലാൻ. ഇനിയും ഒട്ടേറെ താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളുടെ പോസ്റ്ററുകൾ അടുത്ത ദിവസങ്ങളിൽ റിലീസ് ചെയ്യുമെന്നാണറിവ്. ആശീർവാദ് സിനിമാസ്, കോണ്ഫിഡന്റ് ഗ്രൂപ്, മൂൺ ഷോട്ട് എന്റർടൈന്മെന്റ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, ഡോക്ടർ സി ജെ റോയ്, സന്തോഷ് ടി കുരുവിള എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
This website uses cookies.