[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

വീരമൃത്യു വരിച്ച ജവാന്റെ കുടുംബത്തിന് അരയേക്കർ ഭൂമി നൽകി മലയാളികളുടെ സ്വന്തം ക്ലാര!!

ദിവസങ്ങൾക്കു മുൻപ് പുല്‍വാമയില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ ആണ് കര്‍ണാടക മാണ്ഡ്യ സ്വദേശിയായ എച്ച് ഗുരു എന്ന സൈനികന്‍ വീരമൃത്യ വരിച്ചത്. അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞിട്ട് വെറും ആറു മാസമേ ആയിട്ടുണ്ടായിരുന്നുള്ളു എന്ന് മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യ കലാവതി 4 മാസം ഗര്‍ഭിണിയും ആയിരുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിൽ ജനിച്ച ഗുരു കുടുംബത്തിന് വേണ്ടിയാണു സൈന്യത്തിൽ ജോയിൻ ചെയ്തത്. സ്വന്തമായി ഭൂമി പോലും ഇല്ലാത്ത അദ്ദേഹത്തിന്റെ കുടുംബത്തിന് സഹായവുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ പ്രശസ്ത തെന്നിന്ത്യൻ നടിയായ സുമലത. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അവസ്ഥ അറിഞ്ഞ സുമലത അരയേക്കർ ഭൂമിയാണ് ഈ കുടുംബത്തിനായി വാഗ്ദാനം ചെയ്തത്.

ഈ അടുത്തിടെയാണ് സുമലതയുടെ ഭർത്താവും പ്രശസ്ത നടനുമായിരുന്ന അംബരീഷ് അന്തരിച്ചത്. കര്‍ണാടകയുടെ മകള്‍ എന്ന നിലയിലും മാണ്ഡ്യയുടെ മരുമകള്‍ എന്ന നിലയിലും ആണ് താൻ ഗുരുവിന്റെ കുടുംബത്തിന് ഭൂമി വാഗ്ദാനം ചെയ്തത് എന്നാണ് സുമലത പറയുന്നത്. ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ സുമലത മലയാളികൾക്ക് പ്രീയപ്പെട്ട നടിയാണ്. മോഹൻലാൽ- പദ്മരാജൻ ടീമിന്റെ ക്ലാസിക് ചിത്രമായ തൂവാനത്തുമ്പികളിലെ ക്ലാര എന്ന കഥാപാത്രമാണ് സുമലതയെ ഇന്നും മലയാളികളുടെ ഇടയിൽ ഏറെ പോപ്പുലർ ആകുന്ന കഥാപാത്രം എന്ന് പറയാം. മമ്മൂട്ടിയോടൊപ്പം അഭിനയിച്ച ഒട്ടേറെ ചിത്രങ്ങളും സുമലതക്ക് ഉണ്ട്. താഴ്‌വാരം, ശ്യാമ, നിറക്കൂട്ട്, ന്യൂ ഡൽഹി, നായർ സാബ് തുടങ്ങിയ ചിത്രങ്ങളിലെ  ഈ നടിയുടെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. മലയാളം, തമിഴ്, കന്നഡ, തെലുങ്കു, ഹിന്ദി തുടങ്ങിയ ഭാഷകളിൽ ഒട്ടേറെ ചിത്രങ്ങളിൽ നായികയായിരുന്നു സുമലത.

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

3 days ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

3 days ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

1 week ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

2 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

2 weeks ago

This website uses cookies.