[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് തിരിച്ചെത്തുന്നു; ജഗതിയുടെ മടങ്ങി വരവ് പരസ്യത്തിലൂടെ..!

മലയാളസിനിമയിലെ ഹാസ്യസാമ്രാട്ട് എന്നറിയപ്പെടുന്ന മഹാനടൻ ജഗതി ശ്രീകുമാര്‍ അഭിനയരംഗത്തേയ്ക്ക് തിരിച്ചു വരുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അഭിനയ രംഗത്തേക്ക് മടങ്ങി വരാൻ ഒരുങ്ങുന്നത്. അദ്ദേഹത്തിന്റെ മകനായ രാജ്കുമാർ ആരംഭിക്കുന്ന പരസ്യ കമ്പനിയായ ‘ജഗതി ശ്രീകുമാർ എന്റർടെയ്ൻമെന്റ്സ്’ ചിത്രീകരിക്കുന്ന ആദ്യ പരസ്യത്തിലാണ് ജഗതി അഭിനയിക്കുക എന്നാണ് സൂചന ലഭിക്കുന്നത്. തൃശ്ശൂരിലെ ഒരു തീം പാർക്കിന്റെ പരസ്യത്തിലൂടെയാണ് ജഗതി ക്യാമറക്ക് മുന്നിൽ എത്താൻ പോകുന്നത് എന്നുള്ള വിവരങ്ങൾ ആണ് പുറത്ത് വരുന്നത്.

അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് ജഗതി ശ്രീകുമാർ വീണ്ടും അഭിനയ രംഗത്തേയ്ക്കെത്തുന്നത് എന്നും റിപ്പോർട്ടുകൾ ഉണ്ട്. മലയാള സിനിമയിൽ ഉള്ള തന്റെ സുഹൃത്തുക്കളെ കാണാനും ഇടപഴകാനും സാധിച്ചാൽ അദ്ദേഹത്തിന്റെ തിരിച്ചുവരവിന് വേഗത കൂടുമെന്ന് ഡോക്ടർമാർ പറഞ്ഞതായി മകൻ രാജ്കുമാർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഈ അടുത്തിടെ കൂടി ഒരു ചാനൽ പരിപാടിയിൽ വെച് മോഹൻലാലിനൊപ്പം ജഗതി സമയം ചെലവഴിച്ചിരുന്നു. തിരിച്ചു വരവിൽ തന്റെ ആദ്യ പരസ്യചിത്രത്തിൽ അദ്ദേഹത്തിനൊപ്പം മകൻ രാജ്കുമാർ, മകൾ പാർവതി ഷോൺ എന്നിവരും അഭിനയിക്കുന്നുണ്ട്. 2012 മാര്‍ച്ചില്‍ തേഞ്ഞിപ്പാലത്ത് വച്ച് നടന്ന വാഹനാപകടം ആണ് അദ്ദേഹത്തിന്റെ ആരോഗ്യം തകർത്തു കളഞ്ഞത്. അടുത്ത വർഷം മുതൽ അദ്ദേഹം സിനിമയിലും സജീവമാവും എന്നാണ് സൂചന. ജഗതി ശ്രീകുമാർ അഭിനയിച്ച ഒരു ചിത്രം അവസാനമായി റിലീസ് ചെയ്തത്  നാലു വർഷം മുൻപാണ്. 2015 ഇൽ റിലീസ് ചെയ്ത ദി റിപ്പോർട്ടർ എന്ന ചിത്രം ആണത്. ഏറെ വൈകി റിലീസ് ചെയ്ത ഒരു ചിത്രമായിരുന്നു അത്. 

webdesk

Recent Posts

‘പെണ്ണായി പെറ്റ പുള്ളെ…’ ഇടവേളയ്ക്ക് ശേഷം വീണ്ടും ഗോപിസുന്ദർ ടച്ച് !! ‘പെരുമാനി’യിലെ ആദ്യ ഗാനം പുറത്തിറങ്ങി.

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മജു ചിത്രം 'പെരുമാനി'യിലെ ആദ്യ ഗാനം…

12 hours ago

തീയറ്ററുകളിൽ ചിരിയോളം തീർത്തു പവി കെയർ ടേക്കർ

പവി കെയർ ടേക്കറിലൂടെ മലയാളത്തിന്റെ സ്വന്തം ജനപ്രിയനായകൻ വമ്പൻ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ…

4 days ago

ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ

'അനുരാഗ കരിക്കിൻ വെള്ളം', 'ഉണ്ട', 'ലവ്', 'തല്ലുമാല' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ…

4 days ago

ലുക്കിൽ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത ! വിളമ്പരയാത്രയുമായി ‘പെരുമാനി’ കൂട്ടർ

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'പെരുമാനി'…

5 days ago

ജനപ്രിയ എന്റർറ്റൈനറുടെ വമ്പൻ തിരിച്ചു വരവ്; മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ

ജനപ്രിയ നായകൻ ദിലീപ് നായകനായ പവി കെയർ ടേക്കർ അഞ്ചു ദിവസം പിന്നടുമ്പോൾ മികച്ച അഭിപ്രയത്തോടൊപ്പം ബോക്സ് ഓഫീസിലും മിന്നുന്ന…

6 days ago

സണ്ണി വെയ്ൻ-വിനയ് ഫോർട്ട്‌ ചിത്രം ‘പെരുമാനി’യുടെ ട്രെയിലർ പുറത്തിറക്കി ടൊവിനോ തോമസ്

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പെരുമാനി'യുടെ ട്രെയിലർ പുറത്തിറങ്ങി. കത്തിക്കാനും കലഹങ്ങളുണ്ടാക്കാനും…

1 week ago

This website uses cookies.