2018 ലെ മലയാള സിനിമയിലെ മികച്ച പ്രകടനങ്ങൾക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയത്തിനുള്ള സ്ക്രീനിംഗ് ആരംഭിച്ചു കഴിഞ്ഞു. നൂറ്റിയന്പത് ചിത്രങ്ങൾ ആണ് ഇത്തവണ വ്യത്യസ്ത അവാർഡുകൾക്കായി മത്സരിക്കുന്നത്. മൂന്നു വിഭാഗങ്ങളായി തിരിഞ്ഞ് ജൂറി അംഗങ്ങള്‍ സിനിമകള്‍ കണ്ടു തുടങ്ങി. ഫെബ്രുവരി ഇരുപത്തിയെട്ടിനോ മാര്‍ച്ച് ഒന്നിനോ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചേക്കാം എന്നും റിപ്പോർട്ടുകൾ ഉണ്ട്. സത്യന്‍ അന്തിക്കാടിന്റെ ഫഹദ് ചിത്രം ഞാന്‍ പ്രകാശന്‍, മധുപാലിന്റെ ടോവിനോ ചിത്രം ഒരു കുപ്രസിദ്ധ പയ്യന്‍, അഞ്ജലി മേനോന്റെ പൃഥ്വിരാജ് ചിത്രം കൂടെ, സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ, ശ്രീകുമാര്‍ മേനോന്റെ മോഹൻലാൽ ചിത്രം ഒടിയന്‍, റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണി, ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ഓള്, ടി.വി ചന്ദ്രന്റെ പെങ്ങളില, ജയരാജിന്റെ രൗദ്രം, ശ്യാമ പ്രസാദിന്റെ എ സണ്‍ഡേ, സനല്‍ കുമാര്‍ ശശിധരന്റെ ചോല, അമല്‍ നീരദിന്റെ വരത്തന്‍, എം മോഹന്റെ അരവിന്ദന്റെ അതിഥികള്‍, പ്രിയനന്ദന്റെ സൈലന്‍സ്, ജയന്‍ ചെറിയാന്റെ കാ ബോഡി സ്‌കോപ്‌സ്, വി.കെ പ്രകാശിന്റെ പ്രാണ, സുജിത് എസ്.നായരുടെ വാക്ക്, ഡിജോ ജോസ് ആന്റണിയുടെ ക്വീന്‍ എന്നിവയാണ് മത്സര രംഗത്തുള്ള പ്രധാന ചിത്രങ്ങൾ.
സിനിമാ വിഭാഗം ജൂറി ചെയര്‍മാനായി കുമാര്‍ സാഹ്നിയും രചനാ വിഭാഗം ജൂറി ചെയര്‍മാനായി പി കെ പോക്കറുമാണ് ഇത്തവണ നിയമിതരായിരിക്കുന്നതു. ഇവരോടൊപ്പം സംവിധായകരായ ഷെറി ഗോവിന്ദന്‍, ജോര്‍ജ് കിത്തു, ഛായാഗ്രാഹകന്‍ കെ.ജി ജയന്‍, നിരൂപകനായ വിജയ കൃഷ്ണന്‍, എഡിറ്റര്‍ ബിജു സുകുമാരന്‍, സംഗീത സംവിധായകന്‍ പി.ജെ ഇഗ്നേഷ്യസ്, നടി നവ്യ നായര്‍, സൗണ്ട് എഞ്ചിനീയര്‍ മോഹന്‍ദാസ് എന്നിവരാണ് സിനിമാ വിഭാഗം ജൂറി അംഗങ്ങള്‍.ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനു സമര്‍പ്പിച്ച കമലിന്റെ ആമിയും അക്കാദമി വൈസ് ചെയര്‍പെഴ്‌സന്‍ ബീന പോള്‍ എഡിറ്റിങ്ങ് നിര്‍വഹിച്ച കാര്‍ബണും മറ്റു വിഭാഗങ്ങളിൽ അവാർഡിന് മത്സരിക്കുന്നുണ്ട്. നേരത്തെ ഈ ചിത്രങ്ങൾ മത്സരിക്കുന്നത് സംബന്ധിച്ച് ചില ആശയ കുഴപ്പങ്ങൾ നിലനിന്നിരുന്നു.
നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…
സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…
‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…
ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…
പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…
മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…
This website uses cookies.