ദിവസങ്ങൾക്കു മുൻപ് പുല്‍വാമയില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ ആണ് കര്‍ണാടക മാണ്ഡ്യ സ്വദേശിയായ എച്ച് ഗുരു എന്ന സൈനികന്‍ വീരമൃത്യ വരിച്ചത്. അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞിട്ട് വെറും ആറു മാസമേ ആയിട്ടുണ്ടായിരുന്നുള്ളു എന്ന് മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യ കലാവതി 4 മാസം ഗര്‍ഭിണിയും ആയിരുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിൽ ജനിച്ച ഗുരു കുടുംബത്തിന് വേണ്ടിയാണു സൈന്യത്തിൽ ജോയിൻ ചെയ്തത്. സ്വന്തമായി ഭൂമി പോലും ഇല്ലാത്ത അദ്ദേഹത്തിന്റെ കുടുംബത്തിന് സഹായവുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ പ്രശസ്ത തെന്നിന്ത്യൻ നടിയായ സുമലത. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അവസ്ഥ അറിഞ്ഞ സുമലത അരയേക്കർ ഭൂമിയാണ് ഈ കുടുംബത്തിനായി വാഗ്ദാനം ചെയ്തത്.
ഈ അടുത്തിടെയാണ് സുമലതയുടെ ഭർത്താവും പ്രശസ്ത നടനുമായിരുന്ന അംബരീഷ് അന്തരിച്ചത്. കര്‍ണാടകയുടെ മകള്‍ എന്ന നിലയിലും മാണ്ഡ്യയുടെ മരുമകള്‍ എന്ന നിലയിലും ആണ് താൻ ഗുരുവിന്റെ കുടുംബത്തിന് ഭൂമി വാഗ്ദാനം ചെയ്തത് എന്നാണ് സുമലത പറയുന്നത്. ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ സുമലത മലയാളികൾക്ക് പ്രീയപ്പെട്ട നടിയാണ്. മോഹൻലാൽ- പദ്മരാജൻ ടീമിന്റെ ക്ലാസിക് ചിത്രമായ തൂവാനത്തുമ്പികളിലെ ക്ലാര എന്ന കഥാപാത്രമാണ് സുമലതയെ ഇന്നും മലയാളികളുടെ ഇടയിൽ ഏറെ പോപ്പുലർ ആകുന്ന കഥാപാത്രം എന്ന് പറയാം. മമ്മൂട്ടിയോടൊപ്പം അഭിനയിച്ച ഒട്ടേറെ ചിത്രങ്ങളും സുമലതക്ക് ഉണ്ട്. താഴ്‌വാരം, ശ്യാമ, നിറക്കൂട്ട്, ന്യൂ ഡൽഹി, നായർ സാബ് തുടങ്ങിയ ചിത്രങ്ങളിലെ ഈ നടിയുടെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. മലയാളം, തമിഴ്, കന്നഡ, തെലുങ്കു, ഹിന്ദി തുടങ്ങിയ ഭാഷകളിൽ ഒട്ടേറെ ചിത്രങ്ങളിൽ നായികയായിരുന്നു സുമലത.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.