മലയാള സിനിമയിലെ ഈ വർഷത്തെ ആദ്യ സൂപ്പർ ഹിറ്റായി മാറിയിരിക്കുകയാണ് ജിസ് ജോയ്- ആസിഫ് അലി കൂട്ടുകെട്ടിൽ ഒരുങ്ങിയ മൂന്നാമത്തെ ചിത്രമായ വിജയ് സൂപ്പറും പൗര്ണമിയും. ന്യൂ സൂര്യ ഫിലിമ്സിന്റെ ബാനറിൽ സുനിൽ എ കെ നിർമ്മിച്ച ഈ ചിത്രം രചിച്ചതും ജിസ് ജോയ് തന്നെയാണ്. ഐശ്വര്യ ലക്ഷ്മി നായികാ വേഷത്തിൽ എത്തിയ ഈ ചിത്രത്തിന് ആദ്യ ഷോ മുതൽ തന്നെ ഗംഭീര പ്രേക്ഷകാഭിപ്രായവും നിരൂപക പ്രശംസയുമാണ് ലഭിച്ചത്. ബോക്സ് ഓഫീസിലും മികച്ച കളക്ഷൻ നേടി മുന്നേറുന്ന ഈ ചിത്രത്തിന്റെ വിജയാഘോഷം കഴിഞ്ഞ ദിവസം തിരുവനന്തപുരം മാൾ ഓഫ് ട്രാവൻകൂറിൽ വെച്ച് നടന്നു. ജിസ് ജോയ്, ആസിഫ് അലി, ഐശ്വര്യ ലക്ഷ്മി, നിർമ്മാതാവ് സുനിൽ എ കെ എന്നിവർ പങ്കെടുത്ത വിജയാഘോഷ ചടങ്ങിന് ശേഷം തിരുവന്തപുരം പ്രസ് ക്ലബ്ബിൽ ഇവർ പങ്കെടുത്ത പ്രസ് മീറ്റും ഉണ്ടായിരുന്നു.
തന്റെ അടുത്ത ചിത്രവും ആസിഫ് അലിയെ നായകനാക്കി ആയിരിക്കും എന്നും അതിന്റെ രചന നടന്നു കൊണ്ടിരിക്കുകയാണ് എന്നും ജോസ് ജോയ് പറഞ്ഞു. ഒരു അടുത്ത സുഹൃത്ത് എന്നതിലുപരി ആസിഫ് അലി ഒരു മികച്ച നടൻ ആണെന്നും അതുകൊണ്ടു കൂടിയാണ് അദ്ദേഹത്തെ നായകനാക്കി തുടർച്ചയായി ചിത്രങ്ങൾ ചെയ്യുന്നത് എന്നും ജിസ് ജോയ് പറഞ്ഞു. ബൈസൈക്കിൾ തീവ്സ് എന്ന തന്റെ ആദ്യ ചിത്രത്തിന്റെ തിരക്കഥയുമായി മലയാളത്തിലെ ഒട്ടേറെ യുവ താരങ്ങളെ സമീപിച്ചിരുന്നു എങ്കിലും അവർക്കൊന്നും ആ ചിത്രം മനസ്സിലാക്കാനോ തനിക്കു ഇത് ചെയ്യാൻ പറ്റും എന്ന വിശ്വാസം പുലർത്താനോ സാധിച്ചില്ല എന്നും, അന്ന് ആ വിശ്വാസം കാണിച്ചത് ആസിഫ് മാത്രം ആണെന്നും ജോസ് ജോയ് ഓർത്തെടുത്തു. അതുകൊണ്ടു തന്നെ ആസിഫിനോട് എന്നും ആ നന്ദിയും കടപ്പാടും തനിക്കു ഉണ്ടാകും എന്നും ജിസ് ജോയ് പറയുന്നു.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.