രണ്ടു ദിവസം മുൻപാണ് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ തന്റെ വീട്ടിലെ ജൈവകൃഷിയുടെ വീഡിയോ പുറത്തു വിട്ടത്. കഴിഞ്ഞ വർഷം തന്നെ അദ്ദേഹം വീട്ടിൽ നടത്തുന്ന ജൈവ കൃഷിയുടെ ചിത്രങ്ങൾ ദേശീയ തലത്തിൽ വരെ ശ്രദ്ധ നേടിയിരുന്നു എങ്കിലും, ഇതാദ്യമായാണ് അതിന്റെ വീഡിയോ പുറത്തു വരുന്നത്. കഴിഞ്ഞ നാലഞ്ച് വർഷമായി മോഹൻലാൽ സ്വന്തമായി കൃഷി ചെയ്തുണ്ടാക്കുന്ന പച്ചക്കറികളാണ് വീട്ടിൽ ഉപയോഗിക്കുന്നത്. തക്കാളി, പാവയ്ക്കാ, പടവലങ്ങ, മുരിങ്ങ, ചുരക്ക, അച്ചിങ്ങ, വെണ്ടയ്ക്ക, പച്ചമുളക്, മത്തങ്ങാ, ചോളം, കപ്പ, പീച്ചിങ്ങ എന്നിവയെല്ലാം വീട്ടിൽ കൃഷി ചെയ്തെടുക്കുന്ന മോഹൻലാൽ ജൈവകൃഷി ഒരു ശീലം ആവട്ടെ എന്നും, ചെറിയ രീതിയിൽ ആയാൽ പോലും എല്ലാവരും അത് ചെയ്യണമെന്നും ആവശ്യപ്പെടുന്നു. ഇപ്പോഴിതാ മോഹൻലാലിന്റെ ഈ ഉദ്യമത്തിന് നന്ദിയും അഭിവാദനവും അർപ്പിച്ചു മുന്നോട്ടു വന്നിരിക്കുന്നത് കേരളാ സംസഥാന കാർഷിക വകുപ്പ് മന്ത്രിയായ അഡ്വക്കേറ്റ് വി എസ് സുനിൽ കുമാർ ആണ്. തന്റെ ഫേസ്ബുക് അക്കൗണ്ടിൽ മോഹൻലാലിന്റെ വീഡിയോ പങ്കു വെച്ച് കൊണ്ടാണ് സുനിൽ കുമാർ അദ്ദേഹത്തിന് അഭിവാദനം അർപ്പിച്ചത്.
മന്ത്രി കുറിച്ച വാക്കുകൾ ഇപ്രകാരം, സ്വന്തം വീട്ടുവളപ്പിൽ ജൈവകൃഷി ചെയ്ത് മാതൃക സൃഷ്ടിക്കുന്ന മലയാളത്തിൻ്റെ മഹാനടൻ ശ്രീ. മോഹൻലാൽ, തൻ്റെ കാർഷിക പരീക്ഷണങ്ങൾ പൊതുസമൂഹത്തിന് മാതൃകയും പ്രചോദനവുമാകണം എന്ന ലക്ഷ്യത്തോടെ പങ്കുവെച്ച വീഡിയോ കാണാം. സിനിമയുടെ വലിയ തിരക്കുകൾക്കിടയിലും ജൈവ കൃഷിയെ കൈവിടാതിരിക്കുന്ന പ്രിയപ്പെട്ട ശ്രീ.മോഹൻലാൽ മലയാളികൾക്കു മാത്രമല്ല, ലോകമെങ്ങുമുള്ള എല്ലാ കർഷകർക്കും മാതൃകയാണ്. അഭ്രപാളികളിൽ നടനവിസ്മയം തീർക്കുന്ന ശ്രീ. മോഹൻലാൽ ഇപ്പോൾ സ്വന്തം പുരയിടത്തിൽ പച്ചക്കറികൾ കൃഷി ചെയ്യുന്നതിൻ്റെ തിരക്കിലാണ്. നേരത്തെ സംസ്ഥാന കൃഷി വകുപ്പിൻ്റെ ജീവനി – നമ്മുടെ കൃഷി, നമ്മുടെ ആരോഗ്യം എന്ന ജനകീയ പദ്ധതിയുടെ പ്രചരണാർത്ഥം ചിത്രീകരിച്ച പരസ്യചിത്രത്തിൽ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ ശ്രീ. മോഹൻലാൽ അഭിനയിച്ചിരുന്ന കാര്യം ഈയവസരത്തിൽ നന്ദിപൂർവ്വം ഓർക്കുന്നു. ശ്രീ. മോഹൻലാലിനേപ്പോലെ, നമ്മുടെ പ്രിയപ്പെട്ട നിരവധി ചലചിത്ര താരങ്ങൾ സ്വന്തം വീട്ടുവളപ്പിൽ പച്ചക്കറി കൃഷി ചെയ്യുന്ന വിവരം അറിയാൻ കഴിഞ്ഞതിൽ കൃഷി വകുപ്പ് മന്ത്രി എന്ന നിലയിൽ വലിയ സന്തോഷവും സംതൃപ്തിയുമുണ്ട്. കോവിഡിൻ്റെ രണ്ടാം തരംഗം കൂടുതൽ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ വീടുകളിൽ തന്നെ കഴിഞ്ഞുകൂടേണ്ടി വരുമ്പോൾ, മഹത്തായ ഈ മാതൃക എല്ലാവർക്കും കൃഷിയിലേക്ക് ഇറങ്ങാൻ പ്രചോദനമാകട്ടെ. പ്രത്യേകിച്ച്, കൃഷി ചെയ്യാൻ സ്ഥലമില്ല എന്ന് പറയുന്നവർക്ക് ഈ വീഡിയോ ശരിക്കും പ്രചോദനമാകും. കേരളത്തിന് ഒരു ജൈവകൃഷി മാതൃക സ്വന്തം പുരയിടത്തിലൂടെ കാണിച്ചു തന്നെ എൻ്റെ പ്രിയപ്പെട്ട സുഹൃത്ത് ശ്രീ. മോഹൻലാലിന് അഭിവാദനങ്ങൾ.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…
പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും.…
ജനപ്രിയ നായകൻ ദിലീപ് ലോക്കൽ സൂപ്പർ ഹീറോ ആയി എത്തുന്ന പറക്കും പപ്പൻ എന്ന ചിത്രം പ്രഖ്യാപിച്ചിട്ട് ഇപ്പോൾ 2…
യുവതാരം അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് ഒരുക്കിയ ആനന്ദ് ശ്രീബാല ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. ചിത്രത്തിന്റെ കേരളാ തീയേറ്റർ…
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസിന്റെ ട്രൈലെർ സെൻസർ ചെയ്തു. രണ്ട് മിനിട്ടിനു മുകളിൽ ദൈർഘ്യമുള്ള ഈ…
This website uses cookies.