കുറച്ചു ദിവസങ്ങൾക്കു മുൻപാണ് പ്രശസ്ത തമിഴ് നടൻ വിവേക് ഹൃദയാഘാതം മൂലം അന്തരിച്ചത്. ഹാസ്യ വേഷങ്ങളിലൂടെ ഏറെ ശ്രദ്ധേയയാനായ വിവേക് പിന്നീട്, ഒട്ടേറെ മികച്ച ചിത്രങ്ങളിലൂടെ സ്വഭാവ നടനായും നായകനായും പേരെടുത്ത ആളാണ്. അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ മരണം വലിയ നഷ്ടമാണ് തമിഴ് സിനിമാ ലോകത്തിനും സിനിമാ പ്രേമികൾക്കും ഉണ്ടാക്കിയത്. അദ്ദേഹത്തെ അവസാനമായി കാണാൻ തമിഴിലെ പ്രമുഖ താരങ്ങൾ എല്ലാവരും തന്നെ എത്തിയിരുന്നു. കോവിഡ് പ്രതിസന്ധിക്കിടയിലും തങ്ങളുടെ പ്രീയപ്പെട്ട സഹപ്രവർത്തകന് യാത്രാമൊഴിയേകാൻ ഏവരും എത്തിച്ചേർന്നു. എന്നാൽ ഷൂട്ടിങ്ങിനായി വിദേശത്തായിരുന്നതിനാൽ ദളപതി വിജയ്ക്ക് മാത്രം അന്നവിടെ എത്തിച്ചേരാൻ സാധിച്ചിരുന്നില്ല. ഇപ്പോഴിതാ ഷൂട്ടിംഗ് പൂർത്തിയാക്കി വിദേശത്തു നിന്നുമെത്തിയ വിജയ് ആദ്യം പോയത് വിവേകിന്റെ വീട്ടിലേക്കാണ്. അവിടെയെത്തി അദ്ദേഹത്തിന്റെ കുടുംബത്തെ കണ്ട വിജയ് അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. കരിയറിന്റെ തുടക്കം മുതൽ വിജയ്ക്കൊപ്പം ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ആളാണ് വിവേക്. ദളപതി 65 സിനിമയുടെ ചിത്രീകരണത്തിനായി നടൻ വിജയ് ജോർജിയയിൽ ആയിരുന്നപ്പോൾ ആണ് വിവേക് അന്തരിച്ചത്.
പതിമൂന്നോളം സിനിമകളില്‍ വിവേകും വിജയ്‌യും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഇരുവരും ഒരുമിച്ചു പ്രത്യക്ഷപ്പെട്ട അവസാന ചിത്രം ആറ്റ്ലി സംവിധാനം ചെയ്ത ബിഗിൽ ആണ്. അറുപതാം വയസ്സിലാണ് വിവേക് ഏവരെയും വിട്ടു പോയത്. ഏതായാലും വിവേകിന്റെ മരണം തെന്നിന്ത്യൻ സിനിമാ ലോകത്തിനു തന്നെ വലിയ നഷ്ടമാണെന്ന് പറയാതെ വയ്യ. ഒരു നടനെന്നതിലുപരി വലിയ മനുഷ്യ സ്നേഹിയും പ്രകൃതി സ്നേഹിയുമായിരുന്നു വിവേക്. വിജയ് വിവേകിന്റെ വസതിയിൽ എത്തിയ വിവരം താരത്തിന്റെ പി ആർ ടീം സോഷ്യൽ മീഡിയ വഴിയാണ് ആരാധകരെ അറിയിച്ചത്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.